ആംബുലൻസ് വിളിക്കാൻ ഇനി ക്യു ആർ കോഡ്

ബെംഗളൂരു: അടിയന്തര വൈദ്യസഹായത്തിനു ഇനി ആംബുലൻസ് ലഭ്യമാക്കാൻ എളുപ്പം. തിരക്കേറിയ ജംഗ്ഷനുകളിൽ ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് മണിപ്പാൽ ആശുപത്രി. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്ന വഴി ആംബുലൻസ് സർവീസ് ഉടൻ ലഭ്യമാകുന്ന സംവിധാനം ആണ് ഇത് . 24 മണിക്കൂർ ഈ സേവനം ലഭ്യമാണെന്ന് ആശുപത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യു ആർ കോഡ് സംവിധാനം ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

Read More

കോവിഡ്-19 രോഗികൾക്ക് അമിത നിരക്ക് ഈടാക്കി: മുന്നറിയിപ്പ് നൽകി ബിബിഎംപി.

covid-doctor hospital

ബെംഗളൂരു:  ബെംഗളൂരുവിലുടനീളം നിരവധി ശാഖകളുള്ള പ്രശസ്തമായ ആശുപത്രി ശൃംഖലയായ മണിപ്പാൽ ഹോസ്പിറ്റലിന്, അവരുടെ ഒരു ശാഖയിൽ പ്രവേശിപ്പിച്ച കോവിഡ്-19 രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കൂടാതെ, രോഗികളിൽ നിന്ന് ഈടാക്കിയ മിച്ച തുക തിരികെ നൽകാനും ആരോഗ്യ ഉദ്യോഗസ്ഥർ ആശുപത്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യെലഹങ്ക സോൺ ഹെൽത്ത് ഓഫീസർ ഡോ ഭാഗ്യലക്ഷ്മി മണിപ്പാൽ ആശുപത്രിയുടെ ഹെബ്ബാള് ബ്രാഞ്ച് സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതലാണ് ആശുപത്രി ഈടാക്കിയതെന്ന്…

Read More
Click Here to Follow Us