ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുവാനും,ശാരീരിക അകലം പാലിക്കുവാനും പൊതുജനങ്ങളോട് അഭ്യർഥിച്ച് കർണാടക സർക്കാർ. ജാഗ്രത പാലിക്കുക, ഔദ്യോഗിക ഉറവിടങ്ങൾ വഴി മാത്രം വിവരങ്ങൾ തേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കുക, ആരോഗ്യ ജീവനക്കാരുമായി വിവരങ്ങൾ പങ്കിടുക, വിദേശത്തുനിന്നുള്ള യാത്രക്കാരെക്കുറിച്ച് അധികൃതരെ അറിയിക്കുക, തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറായ 1800 425 8330ലും, അടിയന്തരമായി രോഗികളെ കൊണ്ടുപോകാൻ 108ലും വിളിക്കാം. കർണാടകയിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിക്കു ശേഷം സംസ്ഥാനത്തെ…
Read MoreTag: Covid-19
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് വിടരുത്; കർശന നിർദേശങ്ങളുമായി കർണാടക സർക്കാർ
ബെംഗളൂരു : സ്‌കൂൾ തുറക്കാനിരിക്കെ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. പനി,ചുമ,ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് അയക്കരുതെന്നാണ് സർക്കാർ നിർദേശം. മെയ് 26 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് -19 സാഹചര്യ അവലോകന യോഗത്തിൽ നിർദ്ദേശിച്ചതുപോലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ കമീഷനറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സ്കൂൾ കുട്ടികളിൽ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്, ഡോക്ടറുടെ ഉപദേശപ്രകാരം ഉചിതമായ ചികിത്സയും പരിചരണ നടപടികളും സ്വീകരിക്കണമെന്ന് പുറത്തിറക്കിയ സർക്കുലറിൽ…
Read Moreകേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; നിർബന്ധമായും മാസ്ക് ധരിക്കണം, പരിശോധനകളും കൂട്ടണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദേശം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും നിർദേശത്തിൽ പറയുന്നു. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സ്‌റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍…
Read Moreകർണാടകയിൽ 36 കോവിഡ് കേസുകൾകൂടി; സജീവ കോവിഡ് രോഗികളുടെ എണ്ണം നൂറിലേറേ
ബംഗളൂരു: കർണാടകയിൽ ചൊവ്വാഴ്ച 36 പുതിയ രോഗികൾകൂടി ചേർന്നതോടെ സജീവ കോവിഡ് -19 കേസുകൾ 100ലെത്തി. ആരോഗ്യവകുപ്പ് പുറത്ത് ചൊവ്വാഴ്ച വിട്ട വാർത്ത ബുള്ളറ്റിനിലാണ് ഈ കാര്യം വ്യക്തമാക്കിയത്. 16 പേർ രോഗമുക്തി നേടി. ഇതുവരെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 171ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70ഉം ആണ്. രണ്ട് പേർ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 381 പേരെയാണ് പരിശോധനക്ക് വിധേയമാക്കി. ഇതിൽ 361 ആർ.ടി.പി.സി.ആർ ടെസ്റ്റും 20 റാപിഡ് ടെസ്റ്റുമാണ് നടത്തിയത്. 100 ആക്ടിവ് കേസുകളിൽ 96…
Read Moreരാജ്യത്ത് 7171 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പുതിയ 7171 കേസുകൾ റിപ്പോർട്ട് ചെയ്തു. 40 പേർ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,31,508 ആയി ഉയർന്നു. ആകെ കേസുകളുടെ എണ്ണം 4.49 കോടിയായി. രാജ്യത്തെ സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.11 ശതമാനമാണ്. രോഗമുക്തരായവരുടെ എണ്ണം 4,43,56,693 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.18 ശതമാനമാണ്.
Read Moreകോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടക ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ബെംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർണാടക ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം. കർണാടകയ്ക്ക് പുറമേ കേരളം മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിംഗ്, ചികിത്സ, വാക്‌സിനേഷന്‍ എന്നീ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട കത്ത് കൈമാറിയിരിക്കുന്നത്. പുതിയ കൊവിഡ് കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ…
Read Moreമൂക്കിലൂടെ നൽകാവുന്ന ആദ്യ കോവിഡ് വാക്സിനുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി…
Read Moreകോവിഡ് ബാധിച്ച യുവതി മരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന യുവതി ദീര്‍ഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ കെ.ആര്‍.ദാക്ഷായണി പറഞ്ഞു. യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നീണ്ട ഇടവേളക്കുശേഷം മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. 2022 ഡിസംബര്‍ 30 വരെ 2,572 പേരാണ് മൈസൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,33,981 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍, ആറ് രോഗികളാണുള്ളത്.
Read Moreകോവിഡ് -19 ആശങ്ക വർദ്ധിക്കുന്നു; സ്കൂളുകൾ മുൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ നിർദേശം
ബെംഗളൂരു: കോവിഡ്-19 വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ സാവധാനത്തിൽ വളരുകയും സ്കൂളുകൾ വീണ്ടും തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, എല്ലാ സ്കൂളുകളിലും മുമ്പ് നിശ്ചയിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സാങ്കേതിക ഉപദേശക സമിതി (ടിഎസി) പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, സാനിറ്റൈസിംഗ്, ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ കമ്മീഷണർ ആർ വിശാൽ പറഞ്ഞു. “എന്നിരുന്നാലും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്കൂളുകളിൽ നടപ്പിലാക്കുന്നുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്വകാര്യ സ്‌കൂളുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും…
Read Moreബി. എഫ്.7 സ്ഥിരീകരിക്കുന്നവർക്ക് സൗജന്യ ചികിത്സ ഒരുക്കി കർണാടക
ബെംഗളൂരു: കോവിഡിന്‍റെ ഉപവകഭേദമായ ബി.എഫ്. 7 സ്ഥിരീകരിക്കുന്നവര്‍ക്ക് കര്‍ണാടകയില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്. ഈ രണ്ട് ആശുപത്രികളിലുമാണ് ബി.എഫ്. 7 ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്. 7 ഉപവകഭേദം ഇന്ത്യയിലും വ്യാപിക്കുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്‍റുകളുടെയും വെന്‍റിലേറ്ററുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും ഒരുക്കങ്ങള്‍ പരിശോധിക്കാനും എല്ലാ ജില്ലയിലും ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Read More