ബി. എഫ്.7 സ്ഥിരീകരിക്കുന്നവർക്ക് സൗജന്യ ചികിത്സ ഒരുക്കി കർണാടക 

ബെംഗളൂരു: കോവിഡിന്‍റെ ഉപവകഭേദമായ ബി.എഫ്. 7 സ്ഥിരീകരിക്കുന്നവര്‍ക്ക് കര്‍ണാടകയില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി.

രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്. ഈ രണ്ട് ആശുപത്രികളിലുമാണ് ബി.എഫ്. 7 ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്. 7 ഉപവകഭേദം ഇന്ത്യയിലും വ്യാപിക്കുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്‍റുകളുടെയും വെന്‍റിലേറ്ററുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും ഒരുക്കങ്ങള്‍ പരിശോധിക്കാനും എല്ലാ ജില്ലയിലും ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts