മുൻമന്ത്രിയെ തട്ടിക്കൊണ്ടുപോയി 48 ലക്ഷം രൂപ കവർന്നു!!

ബെംഗളൂരു: തന്നെയും ഡ്രൈവറെയും കഴിഞ്ഞയാഴ്ച ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി വര്‍ത്തുര്‍ പ്രകാശ് രംഗത്ത്. ആഭ്യന്തരമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രകാശ് ഇക്കാര്യം പറഞ്ഞത്.

ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രകാശ് പറഞ്ഞു. നവംബര്‍ 25നാണ് തന്നെയും തന്റെ ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും എട്ടംഗസംഘമാണ് തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത ശേഷമാണ് മോചിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. തന്റെ ഡ്രൈവറെ മൂന്ന് ദിവസം ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മോചനദ്രവ്യമായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും മുന്‍മന്ത്രി പറഞ്ഞു.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

25ാം തിയ്യതി താനും ഡ്രൈവറും ഫാം ഹൗസില്‍നിന്ന് മടങ്ങുന്നതിനിടെ രണ്ട് കാറുകളില്‍ എത്തിയ എട്ടംഗസംഘം തന്റെ എസ് യുവി തടഞ്ഞുനിര്‍ത്തുകയായിരുന്നു. മാരാകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കൈകാലുകള്‍ കെട്ടി വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവര്‍ 30 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു.

ഇവര്‍ തങ്ങളുമായി നഗരത്തിലൂടെ കറങ്ങുകയും പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നാലെ സുഹൃത്തുമായി ബന്ധപ്പെട്ട് ഫാം ഹൗസില്‍ 48 ലക്ഷം രൂപ എത്തിക്കുകയും അവര്‍ അവിടെനിന്നും പണം തട്ടിയെടുത്തെന്നും മുന്‍ മന്ത്രി പറഞ്ഞു. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഡ്രൈവര്‍ മരിച്ചെന്ന് കരുതിയതോടെ ആക്രമി സംഘം ഇയാളെ വഴിയില്‍ തള്ളുകയായിരുന്നു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

പിന്നീട് ഡ്രൈവര്‍ക്ക് ബോധം തിരിച്ച് കിട്ടിയെന്നറിഞ്ഞ സംഘം പൊലീസ് പിടികൂടുമെന്ന് ഭയന്ന് തന്നെ മറ്റൊരുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും മുന്‍മന്ത്രിക്കും കാലിനും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട് എന്ന് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts