ലണ്ടനിലെ ലെവിഷാമിൽ നടന്ന വാർഷിക തേർ തിരുവിഴ (രഥോത്സവം) തമിഴ് ഹിന്ദു ഭക്തരുടെ വൻ പങ്കാളിത്തം കൊണ്ടും അപൂർവ്വമായ ഭക്തിപ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. വർണ്ണാഭമായി അലങ്കരിച്ച ക്ഷേത്ര രഥങ്ങൾ പൊതുനിരത്തുകളിലൂടെ വലിച്ചുകൊണ്ടായിരുന്നു പ്രധാന ഘോഷയാത്ര നടന്നത്.
വിശ്വാസത്തിന്റെ ഭാഗമായി നിരത്തിലൂടെയുടെ ശയനപ്രതക്ഷിണ വഴിപാട് ഭക്തർ നടത്തിയത് ഉത്സവത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയായി മാറി. കൂടെ തേങ്ങ ഉടയ്ക്കലും ലണ്ടനിലെ തമിഴ് ഹിന്ദു രഥോത്സവങ്ങളിൽ അപൂർവ്വമായി മാത്രം കാണാറുള്ള ഇത്തരം ഭക്തിനിർഭരമായ ചടങ്ങുകൾ കാണാൻ നിരവധി ആളുകളാണ് തെരുവുകളിൽ തടിച്ചുകൂടിയത്.
സാമൂഹിക മാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ വേഗത്തിൽ പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. തമിഴ് സംസ്കാരത്തിലെ പരമ്പരാഗത ആചാരങ്ങളെക്കുറിച്ചുള്ള കൗതുകത്തോടൊപ്പം, പൊതുനിരത്തുകളിൽ ഇത്തരം ആചാരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവിധ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]