ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിന്റെ പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനായി വലിയൊരു പദ്ധതിയുമായി ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റി (BDA) രംഗത്ത്. ബെംഗളൂരുവിന്റെ സ്ഥാപകനായ നാദപ്രഭു കെമ്പേഗൗഡയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജൂൺ 27-ന് നാദപ്രഭു കെമ്പേഗൗഡ ലേഔട്ടിലും മറ്റ് ബി.ഡി.എ പ്രദേശങ്ങളിലുമായി 15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കാനാണ് അതോറിറ്റി തയ്യാറെടുക്കുന്നത്. ഈ വലിയ പരിപാടിയിലൂടെ ഗിന്നസ് ലോക റെക്കോർഡ് നേടാനാണ് ബി.ഡി.എ ലക്ഷ്യമിടുന്നത്.

മൈസൂരു റോഡിനെയും മാഗഡി റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും തൈകൾ വെച്ചുപിടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി കെമ്പേഗൗഡ ലേഔട്ടിൽ മാത്രം 5 ലക്ഷം തൈകൾ നടുമ്പോൾ, ബാക്കി 10 ലക്ഷം തൈകൾ ബനശങ്കരി ആറാം ഘട്ടം ഉൾപ്പെടെയുള്ള മറ്റ് ബി.ഡി.എ ലേഔട്ടുകളിലും നഗരത്തിലെ പ്രധാന റോഡുകളിലുമായി വിതരണം ചെയ്യും.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

മാവ്, പ്ലാവ്, വേപ്പ്, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങൾക്കും തണൽ മരങ്ങൾക്കും പുറമെ മുന്നൂറ്റമ്പതോളം വിവിധയിനം തദ്ദേശീയ ഔഷധസസ്യങ്ങളും ഈ കാമ്പെയ്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റസിഡൻഷ്യൽ മേഖലകളിൽ പച്ചപ്പും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി “ഒരു വീട്, ഒരു ഔഷധസസ്യം” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണ് കെമ്പേഗൗഡ ജയന്തി ദിനത്തിൽ ഈ വൻ പദ്ധതി നടപ്പിലാക്കുന്നതെന്ന് ബി.ഡി.എ ചെയർമാനും ശാന്തിനഗർ എം.എൽ.എയുമായ എൻ.എ. ഹാരിസ് അറിയിച്ചു. പദ്ധതിയിലൂടെ നഗരത്തിന്റെ പച്ചപ്പ് വീണ്ടെടുക്കുന്നതിനൊപ്പം ഗിന്നസ് റെക്കോർഡ് നേടാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts