മതപരിവർത്തന വിരുദ്ധ ബിൽ ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച്; കോൺഗ്രസ് അധ്യക്ഷൻ

ബെംഗളൂരു : ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരാൻ ആലോചിക്കുമ്പോൾ, ഇത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് സംസ്ഥാന കോൺഗ്രസ് നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ എതിർക്കുമെന്ന് ശിവകുമാർ പ്രതിജ്ഞയെടുത്തു.

സർക്കാർ ഏത് രൂപത്തിൽ ബിൽ അവതരിപ്പിച്ചാലും ഞങ്ങൾ അതിനെ എതിർക്കുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. “വിദ്യാഭ്യാസത്തിലും മറ്റ് മേഖലകളിലും ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ ഈ (മതപരിവർത്തന വിരുദ്ധ) നിയമം നിർദ്ദേശിക്കുന്നതിലൂടെ സർക്കാർ തുരങ്കംവെക്കാൻ ശ്രമിക്കുകയാണ്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് പാർട്ടി ഇത് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു
  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us