മരക്കാർ;ഒ.ടി.ടി തീയതി പ്രഖ്യാപിച്ചു.

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 100 കോടി ബജറ്റിലൊരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ആമസോണ്‍ പ്രൈമിലൂടെ ഡിസംബര്‍ 17ന് പുറത്തിറങ്ങും. സിനിമയുടെ ഒ.ടി.ടി അവകാശം വൻ വിലക്ക് സ്വന്തമാക്കിയ ആമസോണ്‍ പ്രൈം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആമസോണ്‍ ഹെല്‍പ്പ് എന്ന ഫേസ്ബുക്ക് ഹാന്‍ഡിലൂടെയാണ് ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് സ്ഥിരീകരിച്ചത്. ചിത്രം 17ന് ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമില്‍ ലൈവ് ആകുമെന്നാണ് അറിയിച്ചത്.

Read More

കേരളത്തിൽ ആദ്യ ഒമൈക്രോൺ കേസ് റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു: കൊവിഡ്-19 വേരിയന്റ് ഒമിക്‌റോണിന്റെ ആദ്യ കേസ് കേരളത്തിൽ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് അടുത്തിടെ വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്, എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. രോഗിയുടെ നില സുരക്ഷിതമാണെന്നും വൈറസിന്റെ പുതിയ വകഭേദം പടരുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നതിനാൽ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 330 റിപ്പോർട്ട് ചെയ്തു. 304 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.27% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 304 ആകെ ഡിസ്ചാര്‍ജ് : 2954817 ഇന്നത്തെ കേസുകള്‍ : 330 ആകെ ആക്റ്റീവ് കേസുകള്‍ : 7328 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 38261 ആകെ പോസിറ്റീവ് കേസുകള്‍ : 3000435…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-12-2021).

കേരളത്തില്‍ ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,121 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

പുരോഹിതനെ അജ്ഞാതൻ പള്ളിയിൽ കയറി ആക്രമിച്ചു.

ബെംഗളൂരു: ‘ദ വർക്കർ ചർച്ച്’ പുരോഹിതനെ അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചു. സെന്റ് ജോസഫ് വർക്കർ ചർച്ചിലെ ഇടവക വികാരി ഫാദർ ഫ്രാൻസിസ് ഡിസൂസയെയാണ് അജ്ഞാതൻ വാളുമായി ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഫാദർ ഫ്രാൻസിസ് പരിക്കുകളോടെ രക്ഷപ്പെട്ടു.  ഫാ. ഫ്രാൻസിസ് പറയുന്നതനുസരിച്ച്,  ഉച്ചകഴിഞ്ഞ് 3.15 ഓടെ വാളുമായി ഒരാൾ കോമ്പൗണ്ട് ഭിത്തിയിൽ നിന്ന് ചാടി പള്ളിയുടെ പുറകിലുള്ള വസതിയുടെ ഒന്നാം നിലയിലേക്ക് പ്രവേശിച്ചെന്നും. മുറിയിൽ ഒളിച്ചിരുന്ന ഇയാൾ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും. ഭാഗ്യവശാൽ താൻ ആക്രമണത്തിൽ നിന്ന് രക്ഷപെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മതിൽ…

Read More

സംസ്ഥാനത്ത് മൂന്നാമത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു

ബെംഗളൂരു : ദക്ഷിണാഫ്രിക്കയിലെ ബിസിനസ്സ് യാത്രയ്ക്ക് ശേഷം നഗരത്തിലേക്ക് മടങ്ങിയ 34 കാരനായ ബെംഗളൂരു സ്വദേശിക്ക്, കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മാറ്റുകയും ചെയ്തു . ഡിസംബർ 1 ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി ബെംഗളൂരുവിൽ എത്തിയത്, അവിടെ അദ്ദേഹം ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാകുകയും പിന്നീട് പരിശോധന നടത്തുകയും ചെയ്തു.a

Read More

നടൻ സിമ്പുവിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ: പ്രശസ്ത കോളിവുഡ് നടൻ സിലംബരശൻ ടിആർ എന്ന സിമ്പുവിനെ വൈറൽ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും തൊണ്ടയിലെ അണുബാധയും മൂലമാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിമ്പുവിന്റെ പിആർ ടീം തന്നെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചത്, നടന്റെ കൊറോണ വൈറസ് പരിശോധനാ ഫലം നെഗറ്റീവാണെന്നും അദ്ദേഹത്തിന് ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചതായും അവർ പറഞ്ഞു.

Read More

പക്ഷിപ്പനി ഭീതി; കേരളത്തോട് ചേർന്നുള്ള ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം.

ബെംഗളൂരു: അയൽസംസ്ഥാനത്തുള്ള പക്ഷിപ്പനി ജാഗ്രതാ നിർദേശത്തെ തുടർന്ന് കേരള അതിർത്തിയോട് ചേർന്നുള്ള കർണാടക ജില്ലകളിൽ പക്ഷിപ്പനി പരിശോധന ആരംഭിച്ചു. ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി (എച്ച് 5 എൻ 8) പടർന്നുപിടിച്ചതായി സർക്കാർ പ്രഖ്യാപിച്ചതിനെതുടർന്നാണ് കേരളത്തിൽ നിന്ന് എത്തുന്ന കോഴിയിറച്ചിയും മറ്റ് ഉൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചത്. ചാമരാജ്നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ സംസ്ഥാന മൃഗസംരക്ഷണ-വെറ്റിനറി സയൻസ് വകുപ്പ് ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  

Read More

യൂട്യൂബർ മാരിദാസ് വീണ്ടും അറസ്റ്റിൽ.

ചെന്നൈ: കൂനൂർ അപകടത്തെക്കുറിച്ച് വിവാദ സാമൂഹികമാധ്യമ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ യൂട്യൂബർ മാരിദാസ്  വീണ്ടും  ഇപ്പോൾ മറ്റൊരുകേസിൽ അറസ്റ്റിലായി. കഴിഞ്ഞവർഷം ജൂലായിൽ ഒരു മാധ്യമസ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച കേസിലാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് മാരിദാസിനെ ഇത്തവണ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിനെ തുടർന്ന് കോടതി ഇയാളെ തേനി ജയിലിൽ റിമാൻഡ് ചെയ്തു.  

Read More

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

ബെംഗളൂരു : രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ബെലഗാവിൽ നാളെ തുടക്കമാകും. ബെലഗാവിലെ സുവർണ വിധാൻസൗധയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. പ്രളയവും കോവിഡും പ്രതിസന്ധി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട വർഷവും സമ്മേളനം നടത്താൻ സർക്കാരിന് സാധിച്ചിരുന്നില്ല. മതപരിവർത്തന നിരോധന നിയമം സമ്മേളനത്തിൽ പാസാക്കിയെടുക്കാൻ സർക്കാർ നീക്കങ്ങൾ നടക്കുന്നതായി പല ബിജെപി നേതാക്കളിൽ നിന്ന് വാക്കുകളിൽ നിന്ന് അറിഞ്ഞു. എന്നാൽ ഇതിനെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്ത് കോൺഗ്രസിന്റെ നീക്കം. മതപരിവർത്തന നിരോധന നിയമനിർമാണത്തിനെതിരേ ക്രൈസ്തവ സഭകളും എതിർപ്പുമായി രംഗത്തുണ്ട്.  

Read More
Click Here to Follow Us