നാലു ദിവസത്തിനിടെ വിമാനത്താവളം റോഡിൽ ഒരു അപകടമരണം സംഭവിക്കുന്നതായി കണക്കുകൾ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റോഡിൽ നാലുദിവസത്തിനിടെ ഒരു അപകടമരണം സംഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ വർഷം ജനുവരിമുതൽ ഏപ്രിൽവരെ 30 പേരാണ് മരിച്ചത്.

111 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ വാഹനാപകടങ്ങളുടെ ഒൻപതുശതമാനവും സംഭവിക്കുന്നത് വിമാനത്താവളം റോഡിലാണ്.

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

രാത്രി ഒൻപതിനും പുലർച്ചെ മൂന്നിനുമിടയിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നതെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു.

അപകടങ്ങൾ വർധിക്കുന്നതിനാൽ വിമാനത്താവളം റോഡിൽ ട്രാഫിക് പോലീസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us