ഒമ്പതുമാസംപ്രായമായ കുഞ്ഞിനെ കടംവീട്ടാൻ വിൽപ്പനനടത്തി അച്ഛൻ

ബെംഗളൂരു : കടംവീട്ടാനായി ഒമ്പതുമാസംപ്രായമായ മകനെ അച്ഛൻ വിൽപ്പനനടത്തിയതായി പരാതി.

കോലാർ ബംഗാർപേട്ട് സ്വദേശി മുനിരാജുവിന്റെപേരിൽ ഭാര്യ പവിത്ര നൽകിയ പരാതിയിൽ ബംഗാർപേട്ട് പോലീസ് കേസെടുത്തു.

സ്ത്രീശക്തി സംഘത്തിൽനിന്നെടുത്ത വായ്പയുടെ ബാധ്യതതീർക്കാനായാണ് മകനെ വിൽപ്പനനടത്തിയതെന്ന് പരാതിയിൽ പറയുന്നു.

പ്രദേശത്തെ വള്ളി എന്ന സ്ത്രീയുടെ സഹായത്തോടെയാണ് വിൽപ്പനനടത്തിയതെന്നും പറഞ്ഞു.

  തുറന്നു കിടന്ന വീടിന്റെ വാതിലിന് മണിക്കൂറുകളോളം കാവൽ നിന്ന് ഡെലിവറി ബോയ്; വൈറലായി യുവതിയുടെ വീഡിയോ

എട്ടുവർഷംമുമ്പ് വിവാഹിതരായ മുനിരാജുവിനും പവിത്രയ്ക്കും കഴിഞ്ഞ ജൂണിലാണ് കുഞ്ഞുണ്ടായത്.

തുടർന്ന് പവിത്രയെയും കുഞ്ഞിനെയും ശ്രീനിവാസപുരയിലെ വീട്ടിലേക്കയച്ചിരുന്നു.

കഴിഞ്ഞദിവസം അവിടെയെത്തിയ മുനിരാജു കുട്ടിയെ ബലമായി എടുത്തുകൊണ്ടുവരികയായിരുന്നു. പിന്നീട് കുഞ്ഞിനെ താൻ വിൽപ്പനനടത്തിയെന്ന് അറിയിച്ചതായും പരാതിയിൽ പറഞ്ഞു.

തുടർന്ന്, പവിത്ര ഇക്കാര്യം ശിശുക്ഷേമവകുപ്പുദ്യോഗസ്ഥരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടിയെക്കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽചൂടിൽ വെന്തുരുകിയ ബെംഗളൂരുവിന് ആശ്വാസമായി സായാഹ്ന മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us