നാട്ടിലേക്കുള്ള ഓണയാത്ര ട്രെയിൻ ടിക്കറ്റ് അതിവേഗം തീരുന്നു; വേഗം ബുക്കിങ് ആരംഭിച്ചോളു

ബെംഗളൂരു ∙ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ഓണക്കാല ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തീർന്നു.

തിരുവോണം സെപ്റ്റംബർ 15നാണെങ്കിലും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന 13നുള്ള ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

നേരത്തേ ടിക്കറ്റെടുത്തവർ പിന്നീട് റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വെയ്റ്റ് ലിസ്റ്റിലുള്ള കുറച്ചുപേർക്ക് അവസാനനിമിഷം സീറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവർ തത്കാൽ ടിക്കറ്റുകളെ ആശ്രയിക്കേണ്ടി വരും.

ബെംഗളൂരുവിൽ നിന്നുള്ള സ്ഥിരം ട്രെയിനായ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഉച്ചയോടെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു.മൈസൂരു–കൊച്ചുവേളി എക്സ്പ്രസിലെ സ്ലീപ്പർ ടിക്കറ്റ് ആർഎസി 50 കടന്നു.

വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രമുള്ള എസ്എംവിടി ബെംഗളൂരു– കൊച്ചുവേളി ഹംസഫിന്റെ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 50 കടന്നെങ്കിലും എസി ത്രീ ടയറിൽ 500 സീറ്റുകൾ ബാക്കിയുണ്ട്.

മലബാർ മേഖലയിലേക്കുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസിലെ (സേലം വഴി) സ്ലീപ്പറിൽ 240, ത്രീ ടയറിൽ 100 സീറ്റുകളും ബാക്കിയുണ്ട്.

ആർടിസി ബുക്കിങ് ഓഗസ്റ്റിൽ

കേരള, കർണാടക ആർടിസി ബസുകളിലെ ഓണം ബുക്കിങ് ഓഗസ്റ്റ് ആദ്യവാരം മാത്രമേ ആരംഭിക്കുകയുള്ളൂ. 30 ദിവസം മുൻപാണ് ഇരു ആർടിസികളിലും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

കഴിഞ്ഞ ഓണക്കാലത്ത് തിരക്കുള്ള ദിവസം കർണാടക ആർടിസി 56, കേരള ആർടിസി 35 എന്നിങ്ങനെ സ്പെഷൽ ബസുകൾ ഓടിച്ചിരുന്നു.

പതിവ് സർവീസുകളേക്കാൾ 3% വരെ അധിക ടിക്കറ്റ് നിരക്കാണ് സ്പെഷൽ ബസുകളിൽ ഈടാക്കുന്നത്. ‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts