മോദിയുടെത് മികച്ച ഇംഗ്ലീഷ്, വേണ്ടെന്നുവച്ചിട്ടാണ് സംസാരിക്കാത്തതെന്ന് ഡൊണാള്‍ഡ് ട്രംപ്!!

പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലിഷ് മികച്ചതെന്നും അദ്ദേഹം വേണ്ടെന്നുവച്ചിട്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കാത്തതെന്നും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്!!

ജി 7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്‍റെ തമാശയില്‍ പൊതിഞ്ഞ പരാമര്‍ശം. എന്നാല്‍ ട്രംപ് മോദിയെ ട്രോളിയതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം!!

ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഹിന്ദിയിലാണ് മോദി സംസാരിച്ചത്. ഇതിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇടപെട്ടുകൊണ്ടാണ്, ട്രംപ് മോദിയുടെ ഇംഗ്ലീഷിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

”സത്യത്തില്‍ അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് മികച്ചതാണ്, വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഇംഗ്ലീഷില്‍ സംസാരിക്കാത്തത്” -ട്രംപ് പറഞ്ഞു.

എന്നാല്‍ ട്രംപ് ഇക്കാര്യം പറഞ്ഞതും പിന്നെ സദസ്സില്‍ കേട്ടത് ഇരു നേതാക്കളുടെയും പൊട്ടിച്ചിരിയായിരുന്നു.  ട്രംപിന്‍റെ കയ്യില്‍ പിടിച്ച്‌ മോദി ചിരിച്ചുകൊണ്ട് അടിയ്ക്കുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകരും ഇരു നേതാക്കള്‍ക്കുമൊപ്പം ചിരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts