നടൻ സിമ്പുവിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നൈ: പ്രശസ്ത കോളിവുഡ് നടൻ സിലംബരശൻ ടിആർ എന്ന സിമ്പുവിനെ വൈറൽ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും തൊണ്ടയിലെ അണുബാധയും മൂലമാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിമ്പുവിന്റെ പിആർ ടീം തന്നെയാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചത്, നടന്റെ കൊറോണ വൈറസ് പരിശോധനാ ഫലം നെഗറ്റീവാണെന്നും അദ്ദേഹത്തിന് ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചതായും അവർ പറഞ്ഞു.

Read More
Click Here to Follow Us