പ്രജ്ജ്വൽ രേവണ്ണ കേസ് ; വിഡിയോ പകർത്തിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി സൂചന

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ അശ്ലീല വീഡിയോകൾ പകർത്തിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി സൂചന.

ഒരുവർഷംമുമ്പ് ഫോൺ നഷ്ടപ്പെട്ടതായും ഇതിന് ഹൊളെനരസിപുര പോലീസിൽ പരാതിനൽകിയിരുന്നതായും പ്രജ്ജ്വൽ ഉദ്യോഗസ്ഥർക്കുമുമ്പിൽ വെളിപ്പെടുത്തിയിരുന്നു.

പരാതിലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിൽ ഫോൺ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

ഫോണിന്റെ ഇ.എം.ഇ.ഐ. നമ്പർ ശേഖരിച്ചതായും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ ഫോൺ പ്രജ്ജ്വൽ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പോലീസ് സംശയിക്കുന്നു.

ഫോൺ കണ്ടെടുക്കാനായില്ലെങ്കിൽ തെളിവുനശിപ്പിച്ച കുറ്റത്തിനുള്ള വകുപ്പുകൂടി പ്രജ്ജ്വലിന്റെ പേരിൽ ചുമത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts