ധാർവാഡ്-ബെംഗളുരു വന്ദേ ഭാരത് ബെളഗാവിയിലേക്കും 

ബംഗളൂരു: ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഈ മാസം അവസാനം മുതൽ ബെളഗാവിയിലേക്ക് നീട്ടും. ഇതിന്റെ ഭാഗമായി ധാർവാഡിനും ബെളഗാവിക്കും ഇടയിൽ അടുത്ത ആഴ്ച മുതൽ പരീക്ഷ ഓട്ടം നടത്തും. ഇതോടെ 7 മണിക്കൂർ 45 മിനിറ്റ് സമയം കൊണ്ട് ബെംഗളുരുവിൽ നിന്നും ബെളഗാവിയിൽ എത്താൻ കഴിയും. നിലവിലെ ട്രെയിൻ സമയത്തെക്കാൾ 2 മണിക്കൂർ കുറവാണിത്. എന്നാൽ മടക്ക യാത്രയ്ക്ക് 8 മണിക്കൂർ 10 മിനിറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.

Read More

ടിപ്പു സുൽത്താനെ അവഹേളിക്കുന്ന പോസ്റ്റർ; ബെളഗാവിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബംഗളൂരു: ടിപ്പു സുൽത്താനെ അപമാനിച്ച്‌ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ബെളഗാവിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.  വാട്‌സ് ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.പി. ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. 50ലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read More

ഇൻസ്റ്റാഗ്രാമിലെ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ; സുഹൃത്തുക്കള്‍ ചേര്‍ന്ന് 17 കാരനെ കൊലപ്പെടുത്തി 

ബെംഗളൂരു: 17 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പ്രജ്വല്‍ സുങ്കദ എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവി ജില്ലയിലാണ് സംഭവം. പ്രതികള്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുങ്കദയ്ക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നു. കൊല്ലപ്പെട്ട ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്നെ സുഹൃത്തുക്കള്‍ പരിഹാസ കഥാപാത്രമാക്കിമാറ്റുകയായിരുന്നുവെന്ന് സുങ്കദ മനസിലാക്കി. കൂട്ടുകാരെ ചീത്തവിളിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സംഘം ചേര്‍ന്ന് സുങ്കദയുമായി വഴക്കിട്ടു.…

Read More

സൈനിക പരീക്ഷയിൽ പരാജയപ്പെട്ടു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു : സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ബെളഗാവി ജില്ലയിലെ നിപ്പാണി ഹഞ്ചിനൽ സ്വദേശി അപ്പസൊ ശിവാജി പനദെ (24) ആണ് മരിച്ചത്. സൈന്യത്തിൽ ചേരാൻ ചെറുപ്പംമുതലേ ആഗ്രഹിച്ചിരുന്നയാളാണ് യുവാവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം മഹാരാഷ്ട്രയിലെ സ്വകാര്യഫാക്ടറിയിൽ ജോലി ചെയ്തിരുന്നപ്പോഴും സൈന്യത്തിൽചേരാനുള്ള പരീക്ഷകൾക്ക് ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ, പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

ബെളഗാവിയിൽ നിരോധനാജ്ഞ

ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തിക്ക് സമീപം കെഗ്നോലി ടോൾ പ്ലാസയിൽ സംഘർഷം. മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവർത്തകരും എൻസിപി പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുന്ന ജില്ലാ ആസ്ഥാനമായ ബെളഗാവിയിലെ തിലകവാടിയിലെ വാക്‌സിൻ ഡിപ്പോ ഗ്രൗണ്ടിൽ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് എംഐഎസ് പ്രവർത്തകരും നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ബെളഗാവി അതീവ ജാഗ്രതയിലാണ്. നഗരത്തിൽ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ…

Read More

ബെലഗാവി നഗരത്തിൽ സ്മാർട്ട് സൈക്കിൾ ഷെയറിംഗ് സംവിധാനം ആരംഭിച്ചു

ബെംഗളൂരു: ബെലഗാവി സിറ്റി (സൗത്ത്) എം.എൽ.എ അഭയ് പാട്ടീൽ വെള്ളിയാഴ്ച പൊതു സ്വകാര്യ പങ്കാളിത്തത്തിൽ വിഭാവനം ചെയ്ത ബെലഗാവി സ്മാർട്ട് സിറ്റി ലിമിറ്റഡിന് (ബി.എസ്.സി.എൽ) കീഴിലുള്ള പബ്ലിക് സൈക്കിൾ ഷെയറിംഗ് (പിബിഎസ്) സംരംഭം ഉദ്ഘാടനം ചെയ്തു. യാന ബൈക്ക്‌സാണ് നഗരത്തിൽ സേവനം നടപ്പാക്കുന്നത്. പി ബി എസ് സംവിധാനത്തിന് കീഴിൽ, നഗരത്തിന് ചുറ്റുമുള്ള 20 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡോക്കിംഗ് സ്റ്റേഷനുകളിൽ നിന്ന് നിസാരമായ ഫീസ് നൽകി ആളുകൾക്ക് സൈക്കിളുകൾ എടുക്കാം. സേവനം ലഭ്യമാക്കുന്നതിന് റീഫണ്ടബിൾ ഡെപ്പോസിറ്റ് അടച്ച് ഉപയോക്താക്കൾ അംഗങ്ങളായി രജിസ്റ്റർ ചെയ്യുകയും ഒരു…

Read More

കർണാടക – മഹാരാഷ്ട്ര അതിർത്തി തർക്കം പാർലിമെന്റിൽ

ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനം കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ബെളഗാവിയിലെ സംഘര്‍ഷം കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. ബി.ജെ.പി. ഭരണത്തിലുള്ള ഇരുസംസ്‌ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടണമെന്ന്‌ എന്‍.സി.പി. ആവശ്യപ്പെട്ടു. കര്‍ണാടകയുടെ ഭാഗമായ ബെളഗാവിയില്‍ മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത്‌ എന്‍.സി.പി. അംഗം സുപ്രിയ സുളെ ലോക്‌സഭയില്‍ ഉന്നയിച്ചതോടെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. കഴിഞ്ഞ 10 ദിവസമായി മഹാരാഷ്‌ട്രയെ ഒരു പുതിയപ്രശ്‌നം അലട്ടുകയാണെന്നും അയല്‍സംസ്‌ഥാനമായ കര്‍ണാടകയുടെ മുഖ്യമന്ത്രി യുക്‌തിയില്ലാതെ സംസാരിക്കുകയാണെന്നും സുപ്രിയ ആരോപിച്ചു. കഴിഞ്ഞദിവസം കര്‍ണാടക അതിര്‍ത്തിയിലെത്തിയ മഹാരാഷ്‌ട്രക്കാര്‍ ആക്രമിക്കപ്പെട്ടതും അവര്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയ്‌ക്കെതിരേ ഗൂഢാലോചന നടക്കുന്നു. ഭിന്നതയുണ്ടാക്കുന്ന…

Read More

അതിർത്തി തർക്ക പ്രശ്നപരിഹാരം; കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചു

ബെംഗളൂരു: അതിർത്തി തർക്കത്തെച്ചൊല്ലിയുള്ള സംഘർഷത്തിനിടയിൽ മഹാരാഷ്ട്ര മന്ത്രിതല പ്രതിനിധി സംഘം കർണാടകയിലെ ബെലഗാവിയിലേക്കുള്ള സന്ദർശനം ഡിസംബർ 6 ചൊവ്വാഴ്ച യാഥാർത്ഥ്യമായില്ല, അതേസമയം പോലീസ് ഉപദേശം ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംഎസ്ആർടിസി തെക്കൻ സംസ്ഥാനത്തേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായെങ്കിലും കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ ചൊവ്വാഴ്ച രാത്രി ഫോണിൽ പരസ്പരം സംസാരിച്ച് ഇരുവശത്തും സമാധാനവും ക്രമസമാധാനവും നിലനിർത്തണമെന്ന് ധാരണയായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയുമായുള്ള സംഭാഷണത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ബൊമ്മൈ ട്വീറ്റ് ചെയ്തു, എന്നാൽ അതിർത്തി പ്രശ്നത്തെ സംബന്ധിച്ചിടത്തോളം തന്റെ…

Read More

ബെളഗാവിയിൽ സംഘർഷാവസ്ഥ; മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ സന്ദർശനം മാറ്റി

ബെംഗളൂരു: കർണാടകയുടെ എതിർപ്പിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശനം മാറ്റിവെച്ചെങ്കിലും ഏറു സംസ്ഥാനങ്ങളും അതിർത്തി തർക്കത്തെച്ചൊല്ലിയുള്ള തർക്കം ചൊവ്വാഴ്ച അക്രമാസക്തമായി. ഹിരേബാഗേവാഡി ടോൾ പ്ലാസയിൽ പോലീസ് തടഞ്ഞ നിരവധി കന്നഡ പ്രവർത്തകർ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. കർണാടക സംരക്ഷണ വേദികെ (കെആർവി) സംസ്ഥാന പ്രസിഡന്റ് നാരായണഗൗഡയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ഹിരേബാഗേവാഡി ടോൾ പ്ലാസ വഴി ബെലഗാവിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.   മഹാരാഷ്ട്ര സംസ്ഥാന രജിസ്ട്രേഷനുള്ള നിരവധി ട്രക്കുകൾ ഹിരേബാഗേവാഡിയിൽ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ കന്നഡ പ്രവർത്തകർ കല്ലെറിഞ്ഞു.…

Read More

കാറിലും ബൈക്കിലും ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

ബെംഗളൂരു: സൗന്ദട്ടി താലൂക്കിലെ യരഗട്ടി റോഡിലെ ഹലാക്കി-ബുഡിഗോപ്പ ക്രോസിൽ ഞായറാഴ്ച ലോറിയും കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന റായ്ബാഗ് താലൂക്കിലെ കുടച്ചി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഹലകിയുടെ ഭാര്യ രുക്മിണി ഹലകി (48), ഇവരുടെ മകൾ അക്ഷത ഹലകി (22), കാർ ഡ്രൈവർ നിഖിൽ കദം (24) കൂടാതെ ഇരുചക്രവാഹനത്തിലെ പിന് സീറ്റ് യാത്രികൻ ഹനുമവ്വ ചിപ്പക്കട്ടി (68)എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുചക്രവാഹനയാത്രികൻ ഗഡിഗെപ്പ…

Read More
Click Here to Follow Us