ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തിക്ക് സമീപം കെഗ്നോലി ടോൾ പ്ലാസയിൽ സംഘർഷം. മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവർത്തകരും എൻസിപി പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുന്ന ജില്ലാ ആസ്ഥാനമായ ബെളഗാവിയിലെ തിലകവാടിയിലെ വാക്‌സിൻ ഡിപ്പോ ഗ്രൗണ്ടിൽ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് എംഐഎസ് പ്രവർത്തകരും നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ബെളഗാവി അതീവ ജാഗ്രതയിലാണ്. നഗരത്തിൽ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആറ് പോലീസ് സൂപ്രണ്ടുമാരും 11 അഡീഷണൽ സൂപ്രണ്ടുമാരും 43 പോലീസ് എസ്പിമാരും 95 ഇൻസ്പെക്ടർമാരും 241 സബ് ഇൻസ്പെക്ടർമാരും പോലീസ് സംഘത്തിൽ ഉൾപ്പെട്ട സംഘത്തെയാണ് വിന്യസിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.