ബെളഗാവിയിൽ നിരോധനാജ്ഞ

ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തിക്ക് സമീപം കെഗ്നോലി ടോൾ പ്ലാസയിൽ സംഘർഷം. മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവർത്തകരും എൻസിപി പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുന്ന ജില്ലാ ആസ്ഥാനമായ ബെളഗാവിയിലെ തിലകവാടിയിലെ വാക്‌സിൻ ഡിപ്പോ ഗ്രൗണ്ടിൽ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് എംഐഎസ് പ്രവർത്തകരും നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ബെളഗാവി അതീവ ജാഗ്രതയിലാണ്. നഗരത്തിൽ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ…

Read More

കോളേജുകളിൽ സിബിഐ റെയ്ഡ് നടത്തി 

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ചെയര്‍മാനായ കോളേജുകളില്‍ സിബിഐ റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് പുറത്ത് വരുന്ന വിവരം. ബെംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജിയുടെ ചെയര്‍മാനാണ് അദ്ദേഹം. സിബിഐ കോളേജ് അദ്ധ്യാപകരെയും അധികൃതരെയും ചോദ്യം ചെയ്തതായി അറിയിച്ചു. ചോദ്യം ചെയ്തവരില്‍ ശിവകുമാറിന്റെ മകളും കോളേജിന്റെ സെക്രട്ടറിയുമായ ഡികെഎസ് ഐശ്വര്യ, കോളേജ് ട്രസ്റ്റ് അംഗമായ ഭാര്യയും ഉള്‍പ്പെടുന്നതായി സിബിഐ അറിയിച്ചു.

Read More

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്: കുമാരസ്വാമി ചന്നപട്ടണയിൽ, മകൻ രാമനഗരയിൽ നിന്ന്

ബെംഗളൂരു: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ള കർണാടകയിലെ പാർട്ടികൾ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു. ജനതാദൾ (സെക്യുലർ) നേതാവ് എച്ച്.ഡി.കുമാരസ്വാമി ചന്നപട്ടണയിൽനിന്നും മകനും നടനുമായ നിഖിൽ കുമാരസ്വാമി രാമനഗര മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കുമാരസ്വാമിയുടെ ഭാര്യയുമായും രാമനഗര മണ്ഡലം എം.എൽ.എ അനിത കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മകൻ മത്സരരംഗത്തുണ്ടാവില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു.2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ മണ്ഡ്യയിൽനിന്ന് നിഖിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷിനോടായിരുന്നു പരാജയം. ജെ.ഡി.എസ് കുടുംബരാഷ്ട്രീയം പയറ്റുകയാണെന്ന് ബി.ജെ.പി ശക്തമായ വിമർശനമുന്നയിക്കാറുണ്ട്. ജെ.ഡി.എസ് പരമോന്നത…

Read More

നഗരത്തിൽ അനാവശ്യമായി ഹോൺ മുഴക്കൽ; നോ ഹോങ്കിങ് പ്ളീസ് പ്രചാരണവുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ അനാവശ്യമായി ഹോൺ മുഴക്കുന്നത് ഒഴുവാക്കാൻ നോ ഹോങ്കിങ് പ്ളീസ് പ്രചാരണവുമായി ട്രാഫിക് പോലീസ്. രാത്രയ്‌ സമയങ്ങളിൽ ഉൾപ്പെടെ അനാവശ്യമായി ഹോൺ മുഴക്കുന്നത് നഗരവാസികളുടെ സ്വൈര്യ ജീവിതം കെടുത്തുന്നെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. സ്കൂൾ ഉൾപ്പെടെയുള്ള മേഖലകളില്‍ അനാവശ്യമായി ഹോൺ മുഴക്കാൻ പാടില്ല. നഗര നിരത്തുകളിൽ മെച്ചപ്പെട്ട ഗതാഗത ശീലങ്ങൾ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് പോലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നഗരത്തിലെ ശബ്ദമലിനീകരണം കഴഞ്ഞ മാസങ്ങളിൽ വർധിച്ചതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. ഇതിന്റെ പ്രധാന കാരണം ആവശ്യ ഹോൺ…

Read More

വാട്ടർ ടാങ്കിൽ വീണ 18 കുരങ്ങുകൾ ചത്തു

ബെംഗളൂരു: കലബുര്‍ഗിയില്‍ ഉപയോഗിക്കാതെ കിടന്ന വാട്ടർ ടാങ്കിൽ വീണ് 18 കുരങ്ങുകൾ ചത്തു. ടാങ്കിൽ അകപ്പെട്ട 16 കുരങ്ങുകളെ അധികൃതർ രക്ഷപെടുത്തി. ഇവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ മരത്തിൽ നിന്നും മൂടാതെ ഇട്ടിരിക്കുന്നതങ്കിലേക്ക് വീണതാകാമെന്നാണ് നിഗമനം. 6 മണിക്കൂറെടുത്താൻ കുരങ്ങുകളെ രക്ഷിച്ചത്.

Read More

കോറമംഗലയിൽ ഇരട്ടക്കൊലപാതകം

ബെംഗളൂരു: കോറമംഗല രണ്ടാം ബ്ലോക്കിലെ ഒരു വ്യവസായിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാക്കൾ അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരെ കൊലപ്പെടുത്തി സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും പണവുമായി രക്ഷപ്പെട്ടു. കരിയപ്പ (45), ബഹദ്ദൂർ (28) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെത്തിയത്. സംഭവ ദിവസം കുടുംബത്തോടൊപ്പം ദൂരെയായിരുന്ന രാജഗോപാൽ റെഡ്ഡിക്ക് വേണ്ടിയാണ് ഇവർ ജോലി ചെയ്തിരുന്നത്. കൊലയാളികൾക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുകയാണെന്ന് ഡിസിപി (സൗത്ത് ഈസ്റ്റ്) സി കെ ബാബ പറഞ്ഞു. ദാവൻഗെരെ സ്വദേശി കരിയപ്പ കഴിഞ്ഞ 30 വർഷമായി റെഡ്ഡിയുടെ വീട്ടിൽ ജോലി…

Read More

നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളും സുരക്ഷിതമല്ല; പിഡബ്ല്യുഡി ഓഫീസിലും മോഷണം

ബെംഗളൂരു: അടുത്തിടെ വിവി ടവറിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഓഫീസിൽ മോഷണം. പിഡബ്ല്യുഡി ഓഫീസിൽ ഒരു കൂട്ടം അജ്ഞാതരായ അക്രമികൾ മോഷണം നടത്തി ഒരു സിപിയു, മൂന്ന് മോണിറ്ററുകൾ, പ്രധാനപ്പെട്ട ഫയലുകൾ എന്നിവയുമായി കടന്നുകളഞ്ഞു. മോഷണക്കേസിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് വിധാന സൗധ പോലീസ്. ഡിസംബർ 10 ന് രാത്രിക്കും 12 പുലർച്ചെയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വിവി ടവറിലെ പിഡബ്ല്യുഡി ഓഫീസിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബി അനന്ത് വിധാന സൗധ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. താഴത്തെ നിലയിലുള്ള ഓഫീസുമായി…

Read More

റോഡ് വീതി കൂട്ടൽ പച്ചപ്പ് കവർന്നെടുക്കും; 54 മരങ്ങൾ വെട്ടിമാറ്റാൻ അനുമതി

tree road

ബെംഗളൂരു: ബല്ലാരി റോഡിലെ പാലസ് ഗ്രൗണ്ടിന് മുമ്പുള്ള (ഗേറ്റ് നമ്പർ 4 മുതൽ 9 വരെ) 54 മരങ്ങൾ വെട്ടിമാറ്റാൻ ബിബിഎംപിയുടെ വനം വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. കാവേരി ജംക്‌ഷനും മെഹ്‌ക്രി സർക്കിളിനും ഇടയിൽ നിലവിലുള്ള റേച്ചിലേക്ക് രണ്ട് അധിക പാതകൾ ചേർക്കുന്നതിനായി പതിറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളാണ് നീക്കം ചെയ്യുക. സ്ഥലത്ത് മൂന്ന് മരങ്ങൾ നിലനിർത്താനും രണ്ടെണ്ണം സ്ഥലം മാറ്റാനും വകുപ്പ് ബിബിഎംപിക്ക് നിർദേശം നൽകി. ബല്ലാരി റോഡിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ബിബിഎംപിയുടെ പ്രോജക്ട് സെൽ സാധ്യതാ പഠനവും വിശദമായ പ്രോജക്ട് റിപ്പോർട്ടും (ഡിപിആർ)…

Read More

2021 ശൈത്യകാല സമ്മേളനത്തിലെ കുടിശ്ശിക ലഭിക്കാതെ ഹോട്ടലുടമകൾ

ബെംഗളൂരു: ഡിസംബർ 19 മുതൽ സുവർണ വിധാന സൗധയിൽ നടക്കാനിരിക്കുന്ന നിയമസഭയുടെ ഈ ശീതകാല സമ്മേളനത്തിനായി ബെലഗാവിയിലെ ലോഡ്ജുകളുടേയും റിസോർട്ടുകളുടേയും ഉടമകൾ തങ്ങളുടെ പ്രോപ്പർട്ടി വാടകയ്ക്ക് നൽകാൻ വിമുഖത കാണിക്കുന്നു, കാരണം കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷത്തെ കാലയളവിലുള്ള തങ്ങളുടെ ഹോട്ടൽ ബില്ലുകൾ വേഗത്തിൽ തീർന്നേക്കില്ലന്നാണ് കരുതുന്നത്. മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് താമസിക്കാൻ അനുവദിച്ച മുറികളുടെ കഴിഞ്ഞ വർഷത്തെ പെൻഡിംഗ് ബില്ലുകൾ സർക്കാർ ക്ലിയർ ചെയ്തിട്ടില്ലെന്ന് കുറഞ്ഞത് 10 പ്രമുഖ ലോഡ്ജുകളുടെ ഉടമകൾ മദ്യങ്ങളോട് സ്ഥിരീകരിച്ചു . എന്നാൽ, അംഗീകരിച്ച ബില്ലുകളുടെ…

Read More

നിയമസഭാ സമ്മേളനത്തിന് ബെലഗാവിയിൽ ഇന്ന് തുടക്കം

ബെംഗളൂരു : കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തര്‍ക്കം രൂക്ഷമായതിനിടെയാണ് അതിര്‍ത്തി ജില്ലയായ ബെലഗാവിയില്‍ ശൈത്യകാല സമ്മേളെനം ആരംഭിക്കുന്നത്. ബെലഗാവിയിലെ സുവര്‍ണ വിധാന്‍സൗധയില്‍ പത്തുദിവസത്തെ സമ്മേളനമാണ് നടക്കുക. എന്നാല്‍ ബെലഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബെലഗാവിയില്‍ പ്രതിഷേധ റാലി നടത്തുമെന്ന് മഹാരാഷ്ട്ര ഏകീകരണ സമിതി അറിയിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുംതമ്മിലുള്ള തര്‍ക്കം അടുത്തിടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബെലഗാവിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ചേരുന്ന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷമുയര്‍ത്തും.വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവും അഴിമതി…

Read More
Click Here to Follow Us