ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ…
Read MoreTag: election
കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ചിലർ ഉൾപ്പെട്ടു, ചിലർ പുറത്ത്
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയതിനു പിന്നാലെ പട്ടികയിൽ ഉൾപ്പെടാത്തവരെക്കുറിച്ച് ചർച്ച. പട്ടികയില്‍ അഞ്ചു സ്ത്രീകള്‍ മാത്രം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും നിലവിലെ വരുണ എംഎല്‍എയുമായ ഡോ. യതീന്ദ്ര പുറത്തായി. ഖാര്‍ഗെയുടെ മകന് ചീറ്റപുരിലെ സംവരണമണ്ഡലം നല്‍കി. കോലാറില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സിദ്ധരാമയ്യക്കാണ് വരുണ സീറ്റാണ് നൽകിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന് സിറ്റിങ് സീറ്റായ കനക്പുര നല്‍കി. മുന്‍…
Read Moreആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ബെംഗളൂരു: സംസ്ഥാനത്തെ 124 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയില്‍ നിന്ന് മത്സരിക്കും. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്ന് മത്സരിക്കും. മുതിര്‍ന്ന നേതാവ് ജി പരമേശ്വര കൊരട്ടിഗെരെയില്‍ തുടരും. സംസ്ഥാനത്ത് ആകെ 224 സീറ്റുകളാണുള്ളത്. രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കേസുമായി…
Read Moreസംസ്ഥാനത്തെ മുതിർന്ന നേതാവ് എം.എൽ.സി യിൽ നിന്നും കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എം.എല്‍.സി) ബാബുറാവു ചിഞ്ചന്‍സുര്‍ കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ ബസവരാജ് ഹൊരാട്ടിക്ക് രാജി സമര്‍പ്പിച്ചു. ഇദ്ദേഹം മാര്‍ച്ച് 25ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എല്‍.സിയാണ് ഇദ്ദേഹം. സംസ്ഥാന സര്‍ക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പുട്ടണ്ണ എന്ന എം.എല്‍.സി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാലുതവണ ലെജിസ്ലേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…
Read Moreവിജയ് സങ്കൽപ് യാത്ര വീണ്ടും റദ്ദാക്കി
ബെംഗളൂരു: പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും വിജയ് സങ്കല്‍പ്പ് യാത്ര റദ്ദാക്കി ബിജെപി നേതൃത്വം. ദേവനഗരെ മണ്ഡലത്തിലാണ് യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ നടത്തണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ യാത്ര റദ്ദാക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു. ദേവനഗരെ മണ്ഡലത്തില്‍ എംഎല്‍എ രേണുകാചാര്യയും എംപി ജിഎം സിദ്ധേശ്വരയുമായിരുന്നു വിജയ് സങ്കല്‍പ് യാത്ര നയിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് ബിജെപി നേതാവായ മല്ലികാര്‍ജ്ജുന്‍ മദലിന്റെ അനുയായികള്‍ പ്രതിഷേധിക്കുകയും യാത്ര തടയുകയുമായിരുന്നു. ഉടന്‍ തന്നെ മല്ലികാര്‍ജ്ജുന്‍ മദലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.…
Read Moreരാഹുൽ ഗാന്ധി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു
ബെംഗളുരു: ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ബെളഗാവിയില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രചാരണ പരിപാടിക്ക് രാഹുല്‍ തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന യുവജന സമ്മേളനമായ ‘യുവക്രാന്തി സംഗമ’ത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ തുടങ്ങി നിരവധി നേതാക്കള്‍ സിപിഎഡ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മെഗാ റാലിയില്‍…
Read Moreഓൾഡ് മൈസൂരുവിനെ ലക്ഷ്യമിട്ട് ബിജെപി
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഓള്‍ഡ് മൈസൂരു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ബിജെപി നേതൃത്വം. അധികാരത്തുടര്‍ച്ചയ്ക്ക് ഓള്‍ഡ് മൈസൂരുവില്‍ മികച്ച വിജയം അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. വൊക്കലിഗ സ്വാധീനമേഖലയായ ഓള്‍ഡ് മൈസൂരു മേഖലയില്‍ ദശകങ്ങളായിട്ടും വേരുറപ്പിക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടില്ല. ജെഡി-എസ്, കോണ്‍ഗ്രസ് കക്ഷികളാണ് ഇവിടെ പ്രബലം. രാമനഗര, മണ്ഡ്യ, മൈസൂരു, ചാമരാജ്നഗര്‍, കുടക്, കോലാര്‍, തുമകുരു, ഹാസന്‍ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഓള്‍ഡ് മൈസൂരു മേഖല. ജെഡി-എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും ഓള്‍ഡ്…
Read Moreകോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഉടൻ എന്ന് സൂചന
ബെംഗളൂരു: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് ഏകദേശം സൂചന. പക്ഷേ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കോണ്‍ഗ്രസ് പട്ടികയില്‍ കുറയുമെന്നാണ് സൂചന. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രമേ അവര്‍ക്ക് ടിക്കറ്റ് നല്‍കൂ. ഇവിടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് വിജയസാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്റെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റമാണിത്. ബിജെപിയുമായി പിടിച്ച് നില്‍ക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ജയിക്കാനുള്ള സാധ്യതകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതിനായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയിരുന്നത്.
Read Moreആരുമായും സഖ്യമില്ല, നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടും ; ഡികെ ശിവകുമാർ
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ആരുമായും സഖ്യമില്ല. ഞങ്ങള്‍ ഒറ്റയ്ക്കാണ് പോകുന്നത്. ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടുകയാണ്. ഞങ്ങള്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തും,ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തില്‍ പങ്കെടുക്കാനാണ് ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് സിഇസി യോഗം ചേര്‍ന്നത്. പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും പാനലിലെ…
Read Moreമണ്ഡ്യയിൽ കുമാരസ്വാമിയും ദിവ്യയും സുമലതയും പോരിനിറങ്ങുന്നതായി റിപ്പോർട്ട്
ബെംഗളൂരു; നിയസഭ തിരഞ്ഞെടുപ്പില്‍ അതീവ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാകും ഇത്തവണ മണ്ഡ്യ നിയമസഭ മണ്ഡലം വേദിയായേക്കുക. സാധാരണ നിലയില്‍ കോണ്‍ഗ്രസും ജെ ഡി എസും തമ്മിലാണ് മണ്ഡ്യയില്‍ പോരാട്ടം. എന്നാല്‍ പഴയ മൈസൂരു മേഖലയില്‍ കൂടുതല്‍ സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ ബി ജെ പിയും ഇവിടെ കളം നിറഞ്ഞിരിക്കുകയാണ്. ശക്തരെ തന്നെ ഇറക്കി മണ്ഡ്യ പിടിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബി ജെ പി നടത്തുന്നുണ്ട്. മണ്ഡ്യ ലോക്സഭ എംപിയായ നടി സുമലതയെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം. മണ്ഡ്യ നിയമസഭയില്‍ നിന്ന് അവര്‍ ബി…
Read More