പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെയും (മോഡിഫിക്കേഷനുകൾ) അതിനുള്ള അനുമതികളെയും കുറിച്ച് ഗതാഗത കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മുൻകൂട്ടി അനുമതി വാങ്ങാതെ തന്നെ വാഹനങ്ങളിൽ വരുത്താവുന്ന 18 തരം മാറ്റങ്ങളും, പ്രത്യേക അനുമതിയോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ, പുതുതായി അനുവദിച്ച മാറ്റങ്ങളിൽ ഭൂരിഭാഗവും നിലവിൽ തന്നെ നിയമപരമായി ചെയ്യാവുന്നവയാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.

ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് ക്യാമറകൾ, ജിപിഎസ് ട്രാക്കർ തുടങ്ങിയ 18 തരം മാറ്റങ്ങളാണ് പ്രത്യേക അനുമതിയില്ലാതെ ചെയ്യാൻ കഴിയുക. എന്നാൽ വാഹനങ്ങളിൽ പതിക്കുന്ന സ്റ്റിക്കറുകൾ മാന്യമായവയായിരിക്കണം എന്ന് നിർദ്ദേശമുണ്ട്. അതേസമയം, വാഹനത്തിന്റെ നിറം മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രധാന മോഡിഫിക്കേഷനുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. നിശ്ചിത ഫീസ് അടച്ച് അനുമതിയോടെ നിറം മാറ്റാമെന്നും ഇത് ആർസി ബുക്കിൽ രേഖപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എൽപിജി/സിഎൻജി കിറ്റുകൾ ഘടിപ്പിക്കുക, ഭിന്നശേഷി സൗഹൃദ വാഹനങ്ങളാക്കി മാറ്റുക, ഇലക്ട്രിക് വാഹനങ്ങളാക്കി പുനഃക്രമീകരിക്കുക, എഞ്ചിൻ മാറ്റുക, ഷാസി ഫ്രെയിം മാറ്റുക എന്നിവയ്ക്കും പ്രത്യേക അനുമതി വാങ്ങി ആർസി ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

തിരഞ്ഞെടുപ്പ് കാലത്ത് നിയമപരമായ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ റീൽ ഏറെ വൈറലായിരുന്നു. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ യുവാക്കൾ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹം ഈ വാക്ക് പാലിക്കുമെന്ന് ആവർത്തിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ ‘പൂക്കി സിഎം’ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അനുമതി വേണ്ടാത്ത മോഡിഫിക്കേഷനുകൾ

  1. അധിക സ്പീക്കറുകൾ
  2. ആൻഡ്രോയിഡ് ഇന്റഫോടെയിൻമെന്റ് സിസ്റ്റം
  3. ബോഡി സ്റ്റിക്കറുകൾ
  4. ക്രോം ഗാർണിഷ്
  5. ഡാഷ് കാം
  6. ഡോർ വൈസറുകൾ
  7. ഫ്‌ളോർ മാറ്റുകൾ
  8. ജിപിഎസ് ട്രാക്കർ
  9. ഇന്റീരിയർ ആംബിയന്റ് ലൈറ്റിങ്
  10. മഡ് ഫ്‌ളാപ്പുകൾ
  11. പാർക്കിങ് സെൻസർ
  12. റിവേഴ്‌സ് ക്യാമറ
  13. റൂഫ് കാരിയറുകൾ
  14. സീറ്റ് കവർ
  15. 50 ശതമാനം സുതാര്യമായ സൺ ഫിലിം
  16. സ്റ്റിയറിങ് വീൽ കവർ
  17. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
  18. ടോ ഹുക്കുകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts