മണ്ഡ്യയിലെ സംഘർഷാവസ്ഥ; ഫെബ്രുവരി 9 ന് ബന്ദ് 

ബെംഗളൂരു: മണ്ഡ്യയിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ഹ​നു​മാ​ൻ പ​താ​ക പോലീ​സ് നീ​ക്കി​യ​തി​നെ​തി​രെ സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധം മ​ണ്ഡ്യ​യി​ലും ബം​ഗ​ളൂ​രു​വി​ലും സം​ഘ​ർ​ഷാ​വ​സ്ഥയ്ക്ക് വഴിതെളിച്ചു. ബെംഗളൂരുവിലെ പ്ര​തി​ഷേ​ധ​ക്കാ​രെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കുകയായിരുന്നു. മ​ണ്ഡ്യ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പോലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക, ബി.​ജെ.​പി നേ​താ​ക്ക​ളാ​യ സി.​ടി. ര​വി, ഡോ. ​സി.​എ​ൻ. അ​ശ്വ​ത് നാ​രാ​യ​ൺ, ജെ.​ഡി-​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. കു​മാ​ര​സ്വാ​മി കാ​വി ഷാ​ൾ…

Read More

വാഹനാപകടത്തെ തുടർന്നുള്ള തർക്കം; ക്യാബ് ഡ്രൈവറെ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചു

ബെംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പോലീസ്. ജനുവരി 15 ന് നഗരത്തിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം. തർക്കത്തിനിടെ, കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അശ്വന്ത് മുനീറിന്‍റെ കാറിന്റെ ബോണറ്റിന് മുകളിൽ കയറുകയായിരുന്നു. തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു. മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്. മുനീറിനെതിരെ…

Read More

യുവതിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: നഗരത്തില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവർ പരാക്രമം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പട്ടാപകല്‍ ബെല്ലാണ്ടുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ ഓട്ടോറിക്ഷ കാത്തു നില്‍ക്കുന്ന യുവതിയെയും ശേഷം ഓട്ടോറിക്ഷ വരുന്നതും കാണാം. വാഹനം എത്തിയപ്പോഴേക്കും യുവതി ഓട്ടം വേണ്ടെന്നു പറഞ്ഞു. തുടർന്ന് ഡ്രൈവർ വാഹനം തിരിക്കുന്നതും കാണാം. ശേഷം ഇവർ തമ്മില്‍ വാക്ക് തർക്കമുണ്ടാവുകയും ഡ്രൈവർ യുവതിയെ ആക്രമിക്കുകയുമായിരുന്നു. ഇയാളില്‍ നിന്നും രക്ഷപെടാനായി യുവതിയും ഇയാളെ തിരിച്ച്‌ മർദിച്ചു. ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആരും…

Read More

ഐ.പി.എസ് – ഐ.എ.എസ് പോര് പരിഹരിക്കാൻ ഒരു അവസരം കൂടി നൽകി സുപ്രീം കോടതി 

ബെംഗളൂരു: സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപയും ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയും തമ്മിലെ പോര് രമ്യമായി പരിഹരിക്കാൻ ഒരവസരം കൂടി നൽകി സുപ്രീംകോടതി. ഇരുവരും വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് നിർദേശിച്ച കോടതി, രൂപക്കെതിരെ രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസ് സ്റ്റേ ചെയ്ത ഉത്തരവ് നീട്ടുകയും ചെയ്തു. ഇരുകക്ഷികൾക്കും തർക്കം പരിഹരിച്ച് രമ്യതയിലെത്താൻ ഒരവസരം കൂടി ഞങ്ങൾ നൽകുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. നേരത്തെ, ഡിസംബർ 15നാണ് രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസിന് കോടതി സ്റ്റേ ഏർപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് അഭിമുഖങ്ങളോ പരസ്യപ്രസ്താവനകളോ പാടില്ലെന്ന് കോടതി ഇരുവരോടും…

Read More

യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു 

ബെംഗളൂരു: നിസാര കാരണത്തിന്റെ പേരിൽ യുവാവിനെ നഗ്നനാക്കി മർദിച്ചു.  മനുഷ്യത്വരഹിതമായ സംഭവം ഹുബ്ലിയിൽ. വസ്ത്രം വലിച്ചെറിയുന്നതും മർദിക്കുന്നതും അക്രമികൾ മൊബൈലിൽ പകർത്തി. ഈ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് പുറം ലോകം സംഭവം അറിയുന്നത്. ഹൊസൂരിലെ സോളങ്കെയാണ് ആക്രമിക്കപ്പെട്ടത്. പ്രജ്വല് ഗെയ്ക്വാദും മഞ്ജ്യയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ അധിക്ഷേപിച്ചതിനാണ് ഈ ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. കന്നഡ, മറാത്തി ഭാഷകളിലാണ് ഇവർ സംസാരിച്ചതെന്നാണ് വിവരം. അടുത്തിടെ നിരവധി ആളുകളെ ഇത്തരത്തിൽ ആക്രമിക്കുന്നതായും ആക്ഷേപമുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ആൺകുട്ടികളുടെ ഹോസ്റ്റലിൽ കയറി ഒരു സംഘം അക്രമം നടത്തി 

ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂരിൽ സർക്കാർ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഒരു സംഘം യുവാക്കളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ചു. ക്രിക്കറ്റ് ബാറ്റുകളും വിക്കറ്റുകളും ഫർണിച്ചറുകളും കയ്യിൽ കരുതിയ അക്രമികൾ അക്രമികൾ റൗഡികളെപ്പോലെയാണ് പെരുമാറിയത്. ഹോസ്റ്റൽ വിദ്യാർത്ഥികളെ അക്രമ സംഘം വിവേചനരഹിതമായി ആക്രമിച്ചു. വിദ്യാർത്ഥികൾ താഴെ വീണിട്ടും അവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.   സംഭവത്തിന് മുമ്പ് കോളേജ് വിദ്യാർത്ഥികളുമായി ഇവർ വഴക്കിട്ടിരുന്നു. ആളൂർ ബസ് സ്റ്റാൻഡിന് സമീപം സംഘർഷമുണ്ടാക്കിയ സംഘം ഹോസ്റ്റലിൽ എത്തി അവിടെയും വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ബാറ്റും വിക്കറ്റും…

Read More

വിധാന സൗധയ്ക്കു സമീപം സംഘർഷം; അറിയാതെ ബെംഗളൂരു പൊലീസ്

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ബാലേകുന്ദ്രി സർക്കിളിലെ പബ്ബിന് പുറത്ത് ഒരു കൂട്ടം യുവാക്കൾ തമ്മിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിധാന സൗധയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്താണ് സംഭവം നടന്നതെങ്കിലും സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന് വിവരം ലഭിച്ചത്. വീഡിയോയിൽ കാണുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 394 (കവർച്ച നടത്തുന്നതിൽ സ്വമേധയാ മുറിവേൽപ്പിക്കുക) പ്രകാരം വിധാന സൗധ പോലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തു. വൈകുന്നേരത്തോടെയാണ് യുവതിയിൽ നിന്നും പരാതി ലഭിച്ചതെന്നും ഇതിൽ മൂന്ന് പേരെ…

Read More

തുറിച്ചുനോക്കിയതിന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

ബെംഗളൂരു: അഗ്രഹാര ദാസറഹള്ളി ബസ് സ്റ്റോപ്പിൽ വീരേഷ് തിയേറ്ററിന് സമീപം വ്യാഴാഴ്ച രാത്രി 8.30 ന് നിസാര പ്രശ്‌നത്തിന്റെ പേരിൽ മാരകായുധങ്ങളുമായി രണ്ട് വ്യത്യസ്ത സംഘങ്ങളിൽ നിന്നുള്ളവർ പരസ്പരം ആക്രമിച്ചതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി. ഇവരിൽ സാരമായി പരിക്കേറ്റ നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു കൂട്ടരും പരസ്പരം അറിയാവുന്നവരാണെന്നാണ് വിവരം. അവരിൽ ഒരാൾ മറ്റേ സംഘത്തെ തുറിച്ചുനോക്കിയത്തിൽ നിന്നുമാണ് എല്ലാം ആരംഭിച്ചു. സംഭവത്തിൽ ഗോവിന്ദരാജ നഗർ പോലീസ് കേസെടുത്തു. പരിക്കേറ്റവരിൽ ഒരാളായ രാജാജിനഗർ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഗ്രഹാര…

Read More

ഒരേ വിഭാഗക്കാർ തമ്മിൽ ഏറ്റുമുട്ടൽ; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: ചൊവ്വാഴ്ച ഈദുൽ ഫിത്തർ ആഘോഷത്തിനിടെ മുസ്ലീം സമുദായത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരേ കുടുംബത്തിൽപ്പെട്ട മുഹമ്മദ് കൈസറിന്റെയും നസീർ ഷെരീഫിന്റെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഗ്രൂപ്പുകൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായും അടിക്കടി വഴക്കുകൾ പതിവായിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു. ചൊവ്വാഴ്ച പെരുന്നാളിന്റെ ഭാഗമായി ആശംസകൾ കൈമാറുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വെട്ടുകത്തികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് എതിരാളികൾ പരസ്പരം ആക്രമിച്ചത്. സ്ഥലത്തെത്തിയ പോലീസ് നേരിയ ചൂരൽ പ്രയോഗം നടത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ ഏതാനും പേരെ ആശുപത്രിയിലേക്ക് മാറ്റി.

Read More
Click Here to Follow Us