കർണാടക സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് 

കോഴിക്കോട്:ചിക്കമഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആണ്‍സുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു സുനിത.

ഇയാള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പോലീസ് അറിയിച്ചു.

പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts