ഐ.എസ്.എൽ. കിരീടം ഉയർത്തി മുംബൈ സിറ്റി

കൊല്‍ക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട…

Read More

പ്രജ്വൽ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; ബ്ലൂ കോർണർ നോട്ടീസ്? 

ബെംഗളൂരു: ലൈംഗിക പീഡന പരാതിയില്‍ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ അനുമതി തേടിയേക്കുമെന്ന് റിപ്പോർട്ട്. പീഡന പരാതികള്‍ ഉയർന്നതിന് പിന്നാലെ പ്രജ്വല്‍ ജർമനിയിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് നല്‍കിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയായിരുന്നു നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. ലൈംഗിക വിവാദത്തില്‍പ്പെട്ട പ്രജ്വല്‍, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം…

Read More

ബിഗ് ബോസ് താരം ആശുപത്രിയിൽ 

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയായ സായി ആശുപത്രിയിലേക്ക്. നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്‌നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണവിശ്രമം അനുവദിച്ചു. എന്നാല്‍, പിന്നീടും കണ്‍ഫഷന്‍ റൂമില്‍ വന്ന സായി വേദന നല്ല രീതിയിലുണ്ടെന്നും ടാസ്‌കില്‍ ഉള്‍പ്പെടെ പങ്കെടുക്കാനാകില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാമെന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച്‌ നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി…

Read More

പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരക്രമണം; ജാവന്മാർക്ക് പരിക്ക് 

ജമ്മുകശ്മീർ: പൂഞ്ചില്‍ വ്യോമസേന വാഹന വ്യൂഹത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന. രണ്ടു വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പ്രാദേശിക സായുധ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഷാഹ്സിതാറിലെ ബെയ്സ് ക്യാമ്ബിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. സരണ്‍കോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം.

Read More

എച്ച്.ഡി.രേവണ്ണ പോലീസ് കസ്റ്റഡിയിൽ!

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ എം എൽ എ യും എച്ച് ഡി ദേവഗൗഡയുടെ മകനും മുൻ മന്ത്രിയുമായ എച്ച് ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദേവഗൗഡയുടെ ഹാസനിലെ വീട്ടിൽ നിന്നാണ് ജനതാദൾ എസിൻ്റെ മുതിർന്ന നേതാവിനെ കസ്റ്റഡിയിലെടുത്തത്. രേവണ്ണയുടെ മുൻകൂർ ജാമ്യം കോടതി തടഞ്ഞതോടെയാണ് നടപടി. ഉടൻ രേവണ്ണയെ ബെംഗളൂരുവിലേക്ക് കൊണ്ട് വരും.   #WATCH | Karnataka: JD(S) leader HD Revanna taken into custody by SIT officials in connection with a kidnapping…

Read More

മംഗളൂരു-ലക്ഷദ്വീപ് യാത്രകപ്പൽ സർവീസ് പുനരാരംഭിച്ചു 

ബെംഗളൂരു: കോവിഡ് കാലത്ത് നിർത്തലാക്കിയ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്കപ്പല്‍ സർവിസ് പുനരാരംഭിച്ചു. അതിവേഗ കപ്പലായ ‘എം.എസ്‌.വി പരളി’ 160 യാത്രക്കാരുമായി പഴയ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. സഞ്ചാര സമയം നേരത്തെയുള്ള 13 മണിക്കൂറില്‍ നിന്ന് ഏഴായി കുറയുമെന്ന് അധികൃതർ പറഞ്ഞു. ലക്ഷദ്വീപിലെ കടമത്ത്, കില്‍ത്താൻ ദ്വീപുകളെ കർണാടകയുടെ തുറമുഖ നഗരവുമായി ബന്ധിപ്പിച്ചാണ് കപ്പല്‍ സർവിസ്. പൈലറ്റ്, ചീഫ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ, എട്ട് ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പല്‍ ജീവനക്കാരായുള്ളത്. 650 രൂപയാണ് ടിക്കറ്റ് നിരക്ക്. ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കില്‍ത്താനിലേക്ക് കപ്പല്‍…

Read More

‘എന്റെ സിനിമ നന്നായില്ലെങ്കില്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആരുമില്ല, റീ-ഇന്‍ട്രുക്ഷനും ഇല്ല’ ; സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലെന്ന് ഉണ്ണി മുകുന്ദന്‍

2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മല്ലു സിങ് ആണ് നടന്റെ ആദ്യ ഹിറ്റ് ചിത്രം. 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ താരപദവിയിലേക്ക് ഉയര്‍ന്നു. സിനിമയില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. തന്റെ സിനിമകള്‍ നന്നായാല്‍ മാത്രമേ ആളുകള്‍ സ്വീകരിക്കൂവെന്നും ഇല്ലെങ്കില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ആളില്ലെന്നും വണ്ടവാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. “ഇന്‍ഡസ്ട്രിയില്‍ എനിക്ക്…

Read More

പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍

ബെംഗളൂരു: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍. മുൻ ജില്ല പഞ്ചായത്ത് അംഗം നല്‍കിയ പീഡന പരാതിയില്‍ പ്രജ്വല്‍ രേവണ്ണക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു വർഷം മുമ്പ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായാണ് മുൻ ജില്ല പഞ്ചായത്ത് അംഗം രംഗത്തുവന്നത്. കോളജ് വിദ്യാർഥിനികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വല്‍ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ പീഡിപ്പിക്കുകയും വിഡിയോയില്‍ പകർത്തുകയും ചെയ്തതായാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതായും…

Read More

കർണാടക സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് 

കോഴിക്കോട്:ചിക്കമഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആണ്‍സുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു സുനിത. ഇയാള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…

Read More

‘എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ട്.. ഓൺലൈൻ വോട്ട് ചെയ്യാമല്ലോ?’ നടി ജ്യോതികയ്ക്ക് ട്രോൾ 

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നുപറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്. എന്നാല്‍ ഈ മറുപടി ഇപ്പോള്‍ അബദ്ധമായി മാറിയിരിക്കുകയാണ്. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്നു തിരുത്തി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. ‘ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല.…

Read More
Click Here to Follow Us