രാജ്യത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയായി മാറാൻ ബിഗ് ബോസിന് വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ് അഞ്ച് ഉടന്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. നടന വിസ്മയം മോഹന്‍ലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ മുഖമാകുക. ബിഗ് ബോസ് മലയാളം സീസണ് 5 ന്റെ ടൈറ്റില്‍ സ്പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ബിഗ് ബോസ് മലയാളം…
Read MoreTag: Big boss
സൗഹൃദം അവസാനിപ്പിച്ച് ദിൽഷയും റോബിനും വേർപിരിയുന്നു,
സൗഹൃദം അവസാനിപ്പിച്ച് ബിസ് ബോസ് താരങ്ങൾ ആയ ദിൽഷയും റോബിനും. ദില്‍ഷയ്ക്ക് വിജയിയാകാന്‍ അര്‍ഹതയില്ലെന്നാണ് വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബിഗ് ബോസ് പ്രേക്ഷകരില്‍ ചിലര്‍ കുറിച്ചിരുന്നത്. അതിന് കാരണമായി പറഞ്ഞത് പുറത്തായ റോബിന്റെ ആരാധകരുടെ പിന്തുണ ദില്‍ഷയ്ക്ക് ലഭിച്ചുവെന്നതാണ്. റോബിന് എഴുപതാം ദിവസം ഹൗസില്‍ നിന്നും പുറത്തായ മത്സരാര്ഥിയാണ്. സഹമത്സരാര്‍ഥി റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലായിരുന്നു റോബിനെ പുറത്താക്കിയത്. റോബിന് പുറത്തായ ശേഷം ഹൗസിനുള്ളില്‍ റോബിന് വേണ്ടി വാദിച്ചതും കളിച്ചതുമെല്ലാം ദില്‍ഷയായിരുന്നു. ഹൗസില്‍ നിന്ന് പുറത്ത് വന്ന ശേഷം റോബിന് ദില്‍ഷയ്ക്ക് വേണ്ടി വോട്ട്…
Read Moreബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ നാളെ, വേദിയിൽ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനെ ബസർ ഷോയുടെ ലോഞ്ചിങ്ങും
നാളെ വൈകുന്നേരം 7 മണിക്ക് ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. മത്സരാർത്ഥികൾ അവരുടെ കാഴ്ചപ്പാടുകൾ, ഗെയിം തന്ത്രങ്ങൾ, യഥാർത്ഥ വ്യക്തിത്വങ്ങൾ, ടാസ്ക്കുകളിൽ കഴിവുകൾ എന്നിവ പ്രകടിപ്പിച്ച 100 ദിവസങ്ങൾ ആണ് ബിഗ് ബോസിൽ കഴിഞ്ഞു പോയത്. പ്രേക്ഷകർ നൽകിയ വോട്ടുകളുടെ എണ്ണമനുസരിച്ച് വിജയിയെ നാളെ തിരഞ്ഞെടുക്കും. ബിഗ് ബോസ് ഹൗസിൽ എത്തിയ 20 മത്സരാർത്ഥികളിൽ ആറ് പേർ വിവിധ ഘട്ടങ്ങളിലായി പ്രേക്ഷകർ നൽകിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ ഫൈനലിൽ എത്തി. ധന്യ മേരി വർഗീസ്, സൂരജ്, ബ്ലെസ്ലി,…
Read Moreഫിനാലെയ്ക്ക് ഇനി 3 നാൾ, പടി ഇറങ്ങിയവർ വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്
ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി 3 നാൾ മാത്രം ബാക്കി നിൽക്കെ മുൻപ് വീട്ടിൽ നിന്നും പുറത്ത് പോയവർ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇതിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. പുറത്ത് വന്ന വീഡിയോയിൽ റോബിനും ജാസ്മിനും ഉൾപ്പെടെയുള്ളവർക്ക് ഗംഭീര റീഎൻട്രിയാണ് ബിഗ് ബോസ് കൊടുത്തിരിക്കുന്നത്. ഈ സീസണിൽ ഇരുപതോളം മത്സരാർത്ഥികൾ ബിഗ് ബോസിലേക്ക് പ്രവേശിച്ചിരുന്നു. അതിൽ ആറ് പേർ ശേഷിക്കവേ ബാക്കിയുള്ളവരെല്ലാം പുറത്തേക്ക് പോയി. വിജയസാധ്യത ഉണ്ടായിരുന്നവർ വരെ അക്കൂട്ടത്തിൽ ഉണ്ടെന്നുള്ളത് ശ്രദ്ധേയമായിരുന്നു. അവരൊക്കെ തിരിച്ചകത്തേക്ക്…
Read Moreപരദൂഷണ വീഡിയോകൾ പുറത്ത്, ബിഗ് ബോസിൽ പൊരിഞ്ഞ തർക്കം
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാല എപ്പിസോഡിലേക്ക് കടക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്ന ആറുപേരും ഇപ്പോൾ വീക്കിലി ടാസ്ക്കിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്, സൂരജ് ഫൈനിസ്റ്റുകൾ. ഈ ആഴ്ച അവസാനിക്കും മുമ്പ് ചിലപ്പോൾ ഇവരിൽ ഒരാൾ കൂടി പുറത്തായി ഫൈനൽ ഫൈവായി അംഗങ്ങൾ മാറും. രണ്ട് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഇതുവരെ സീസൺ ഫോറത്തിൽ നിന്നും പുറത്തായ മത്സരാർത്ഥികൾ വീണ്ടും വീട്ടിലേക്ക് പ്രവേശിക്കും. അതോടെ ഷോ കൂടുതൽ കളറാകും. ഇതുവരെ കാണാത്ത വ്യത്യസ്തമായ വീക്കിലി ടാസ്ക്കാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ്…
Read Moreറോബിന്റെ ചിത്രത്തിൽ നായിക ദിൽഷയോ? സൂചനകൾ നൽകി നിർമ്മാതാവ്
ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥി ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക് വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ ചിത്രത്തിൽ ദിൽഷ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാവ് സന്തോഷ് ടി കുരുവിള. അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ ഉണ്ടാവട്ടെ എന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി. കഥയ്ക്ക് ദിൽഷയാണ് ആവശ്യമെങ്കിൽ അത് ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ നിർമാതാവ് സി മലയാളം ന്യൂസ് ലൈവിൽ ആണ് നടത്തിയത് . “റോക്ക് ആൻഡ് റോൾ” എന്ന പരിപാടിയിലായിരുന്നു ഈ പ്രതികരണം. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന…
Read Moreബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്
ബിഗ് ബോസ്സ് സീസൺ 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ള മത്സരാർഥിയായിരുന്നു. ഡോ. റോബിൻ രാധാകൃഷ്ണൻ. അടുത്തിടെ റോബിനെ ഷോയില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, പ്രേക്ഷകര്‍ക്ക് റോബിനോടുള്ള ആരാധനയ്ക്കും സ്നേഹത്തിനും ഒരു കുറവും വന്നിട്ടില്ല. ഷോയില്‍ നിന്ന് തിരിച്ചെത്തിയ റോബിന് നാട്ടിലും വിമാനത്താവളത്തിലും വലിയ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ഇപ്പോളിതാ, റോബിന് രാധാകൃഷ്ണന് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാര്‍ത്ത എത്തിയതോടെ റോബിന്റെ ആരാധക സംഘടനയായ റോബിന് ആര്‍മി ഏറെ ആവേശത്തിലാണ്. പ്രശസ്ത നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ…
Read Moreബിഗ് ബോസ് ഫിനാലെയ്ക്ക് ഇനി 1 ആഴ്ച്ച, പരസ്പരം ക്ഷമ ചോദിച്ച് റിയാസും ലക്ഷ്മിപ്രിയയും
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. മറ്റു സീസണുകളെ അപേക്ഷിച്ച് തുടക്കം മുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളുമൊക്കെ കൂടുതൽ ആയിരുന്നു ഇത്തവണത്തെ സീസണിൽ. നിലവില്‍ ഹൌസിലുള്ളവരില്‍ എപ്പോഴും തർക്കത്തിൽ ഏർപ്പെടുന്നവരാണ് റിയാസും ലക്ഷ്മിപ്രിയയും. സ്ത്രീപക്ഷവാദത്തോട് ചേര്ന്നുനില്ക്കാന് ആഗ്രഹിക്കുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയിട്ടുള്ള റിയാസ് ലക്ഷ്മിപ്രിയയുടെ നിലപാടുകള്‍ പലപ്പോഴും സ്ത്രീവിരുദ്ധമാണെന്ന് പറയുകയും അത് സമര്‍ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കുമിടയില്‍ പലപ്പോഴും രൂപപ്പെട്ട മൂര്‍ച്ഛയേറിയ വാദപ്രതിവാദങ്ങള്‍ക്ക് മറ്റു മത്സരാര്ഥികളും പ്രേക്ഷകരും സാക്ഷികളാണ്. എന്നാല്‍ അത്തരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാനുള്ള ഒരു…
Read Moreസ്റ്റാർട്ട് മ്യൂസിക് സീസൺ 4 ന്റെ തുടക്കം ബിഗ് ബോസ് താരങ്ങളുമായി
സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ, സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ നാലാം സീസണ് ഇന്ന് മുതൽ ഏഷ്യാനെറ്റില്‍. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണി മുതൽ ആണ് ഷോയുടെ സംപ്രേഷണം. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയുടെ പുതിയ സീസണില്‍ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വിവിധ വിഭാവങ്ങൾ ഉണ്ട് . നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ തന്നെയാണ്…
Read Moreവിമർശിച്ചവർ തന്നെ പിന്തുണയ്ക്കുന്നു, റിയാസിന് പ്രേക്ഷക പിന്തുണ കൂടുന്നു
ബിഗ് ബോസ് മലയാളം സീസണ് ഫോറിലേക്ക് നാല്പത്തി രണ്ടാം ദിവസം വന്ന വൈല്‍ഡ് കാര്‍ഡ് എൻട്രി ആയി എത്തിയ മത്സരാർഥി ആണ് റിയാസ് സലീം. സോഷ്യല്‍മീഡിയ ഇന്‍ഫ്ല്യൂവന്‍സര്‍ എന്ന ടൈറ്റിലുമായാണ് റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്. വൈല്‍ഡ് കാര്‍ഡായി മോഹന്‍ലാലിന്റെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ റിയാസിന് ഹേറ്റഴ്സ് ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. മലയാളികള്‍ക്ക് ദഹിക്കാത്ത പല ആശയങ്ങളെ കുറിച്ചും ഒന്നാം ദിവസം മുതല്‍ റിയാസ് സംസാരിച്ച് തുടങ്ങി. ഒപ്പം വീട്ടിലെ മത്സരാര്‍ഥിയായിരുന്ന ജാസ്മിനെ ഇഷ്ടപ്പെടുന്നുവെന്ന് പറയുകയും ഒപ്പം റോസാപ്പൂ സമ്മാനിക്കുകയും…
Read More