ബിഗ് ബോസ് താരം ജാസ്മിന് ഒരു ജീവിതം കൊടുത്താലോയെന്ന് തൊപ്പി 

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചർച്ചയായതുമായ ഒരു പേരാണ് ജാസ്മിൻ ജാഫറിന്റേത്. ഇപ്പോള്‍ ഹൗസില്‍ മത്സരിക്കുന്നവരില്‍‌ ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സുള്ളത് ജാസ്മിനാണ്. ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും ജാസ്മിൻ സജീവമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡില്‍ നടന്ന എവിക്ഷനിലൂടെ ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായി. ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചുവെന്നതാണ് ജാസ്മിന് എതിരെ ഹേറ്റേഴ്സുണ്ടാകാൻ പ്രധാന കാരണമായത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാർത്ഥികളായ ജാസ്മിൻ ജാഫറിനേയും ഗബ്രിയേയും കുറിച്ച്‌ തൊപ്പി…

Read More

തൊപ്പി വീണ്ടും അറസ്റ്റിൽ 

ശ്രീകണ്ഠപുരം: വിവാദ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ഫോൺനമ്പർ നൽകി അശ്ലീലരീതിയിൽ വീഡിയോ പ്രദർശിപ്പിച്ചെന്ന ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് എസ്.എച്ച്.ഒ. രാജേഷ് മാരാങ്കലത്ത് തൊപ്പിയെ അറസ്റ്റ്‌ ചെയ്തത്. കമ്പിവേലി നിർമിക്കുന്ന ജോലിചെയ്യുന്നയാളാണ് സജി. ഇതിന്റെ ഭാഗമായി വേലി നിർമിച്ച് നൽകുമെന്ന് പറഞ്ഞുള്ള ചെറിയ ബോർഡുകൾ ഫോൺനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തി സ്ഥാപിച്ചിരുന്നു. ഈ ബോർഡിലെ നമ്പറിൽ തൊപ്പി ഫോൺവിളിച്ച് അശ്ലീലഭാഷയിൽ സംസാരിക്കുകയും നമ്പർ ഉൾപ്പെടെ പ്രദർശിപ്പിച്ചുള്ള വീഡിയോ യൂട്യൂബിലിടുകയും ചെയ്തു. തുടർന്ന് യൂട്യൂബിൽ…

Read More

വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസ് എടുത്തു 

മലപ്പുറം: അശ്ലീലപദ പ്രയോഗത്തിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പോലീസ് കേസെടുത്തു. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേയും ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച കടയുടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.…

Read More