നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ 

ബംഗളൂരു: നഗരത്തിൽ പലയിടങ്ങളിലായി 16 കേസുകളിൽ പ്രതിയായ ഗുണ്ടയെ പോ ലീസ് അറസ്റ്റ് ചെയ്‌തു. കാമാക്ഷിപാളയ സ്വദേശി ജഗദീഷ് എന്ന ജഗ്ഗ (42) ആൺപിടിയിലയത്. ബംഗളൂരു സിറ്റി, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലായാണ് ഇയാൾക്കെതിരേ കേസുകളുള്ളത്. മൂന്നു കൊല്ലപാതക കേസുകൾ കൂടാതെ, കവർച്ച ആസൂത്രണം, തട്ടിക്കൊണ്ടു പോക ൽ, കൊലപാതക പരിശ്രമം തുടങ്ങിയ കേസുകൾ ഉണ്ട്. 2017ൽ ഗുണ്ടാ ആക്ട് പ്രകാരം ഇയാൽ അറസ്റിലായി.

Read More

കുട്ടികളെ വിൽക്കുന്ന സംഘം നഗരത്തിൽ പിടിയിൽ 

ബംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും നഗരത്തിൽ എത്തി നവജാത ശിശുക്കളെ വിറ്റ നാലു പേർ പോലീസ് പിടികൂടി. കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കണ്ണൻ രാമസ്വാമി,ഹേമലത,മുരുഗേശ്വരി,ശരണ്യ എന്നിവർ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലർ ഒളിവിൽ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരിൽ നിന്നും 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.

Read More

തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. തൃശൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read More

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി 

ബെംഗളൂരു: മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ലിംഗസുഗൂർ താലൂക്കിലെ ചിക്ക ഉപ്പേരി ഗ്രാമത്തിലാണ് സംഭവം. സുനിത (28) എന്ന വീട്ടമ്മയെയാണ് ഭർത്താവ് ബസവരാജ കമ്പളി ക്രൂരമായി കൊന്നത്. ബസവരാജയും സുനിത മാനസാരെയും പരസ്പരം പ്രണയിച്ച് 2014ൽ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായവരാണ്. ഞായറാഴ്ച സുനിത തന്റെ പറമ്പിൽ വെള്ളം കോരുന്നതിനിടെ ഭർത്താവ് ബസവരാജ കൃഷിയിടത്തിലെത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു.  ഭാര്യ പണം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഇയാൾ അവിടെയുണ്ടായിരുന്ന ചട്ടുകം കൊണ്ട് സുനിതയുടെ വലത് കണ്ണിൽ ഗുരുതരമായി ആക്രമണം…

Read More

അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ

ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…

Read More

എംഡിഎംഎ യുമായി മലയാളി യുവാവ് ബെംഗളുരുവിൽ പിടിയിൽ 

ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് വൻ തോതിൽ സിന്ററ്റിക് മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന മുഹമദ് തമീം (29)ആണ് പിടിയിലായത്. നാർകോർട്ട് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജെക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്‌പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ കസബ പോലീസും ചേർന്നാണ് പിടികൂടിയത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് പോകുന്ന തമീം ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ…

Read More

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ 

ബെംഗളുരു: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ. വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസ് (33) നെയാണ് റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയുമാണ് ഇയാൾ തട്ടിയത്. സൈബർ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നാൽപ്പത്തഞ്ചോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.…

Read More

യുവതിയെ നടുറോഡിൽ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഡിസിപി സൗത്ത് ഡിവിഷൻ ഓഫീസിന് സമീപം യുവതിയെ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ജയനഗർ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ യാണ് ബിന്നിപ്പേട്ട് സ്വദേശി ഹരീഷ് (22) പിടിയിലായത്. നവംബർ ആറിനായിരുന്നു സംഭവം. കുഡ്‌ലു ഗേറ്റിന് സമീപം ജോലി ചെയ്യുന്ന 26 കാരിയായ യുവതി രാത്രി 10.40 ഓടെ ഇരുചക്രവാഹനത്തിൽ കനകപുര മെയിൻ റോഡിന്റെ വശത്തുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. ഈ അവസരത്തിൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതി സൗത്ത് ഡിവിഷൻ ഡിസിപി ഓഫീസിന് മുന്നിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചെറിയുകയും അസഭ്യം പറയുകയും…

Read More

മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം;പ്രതി അറസ്റ്റിൽ

ബെംഗളൂരു: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ ജയനഗർ പോലീസ് പിടിയിലായി. നവംബർ 22ന് പെൺകുട്ടി ചോക്ലേറ്റ് വാങ്ങാൻ കടയിൽ എത്തിയപ്പോൾ പ്രതി കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Read More

മകളെ വിവാഹം ചെയ്ത് നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോ വൈറൽ ആക്കുമെന്ന് ഭീഷണി; പിതാവ് യുവാവിനെ കൊലപ്പെടുത്തി

ബെംഗളുരു: മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവാവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. യുവാവിനെ കത്തികൊണ്ട് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെ അശോകനഗർ പോലീസ് അറസ്റ്റ് ചെയ്തു. വിനായക് നഗർ വിൽസൺ ഗാർഡനിലെ താമസക്കാരനായ മഞ്ജുനാഥിനെയാണ് ഡേവിഡിനെ (22) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ മഞ്ജുനാഥിന്റെ മകൾ മരിച്ച ഡേവിഡുമായി പ്രണയത്തിലായിരുന്നു. കുറച്ച് മാസങ്ങളായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ഇതിനിടെ വിവാഹം നടത്തണമെന്ന് പിതാവ് മഞ്ജുനാഥിനോട് ഡേവിഡ് വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇതിന് പ്രതി സമ്മതിച്ചില്ല. ഇരുവരും തമ്മിൽ കുറച്ച് ദിവസത്തേക്ക് വാക്ക് തർക്കമുണ്ടായിരുന്നു.…

Read More
Click Here to Follow Us