കേരളത്തിലേക്ക് ലഹരി കടത്ത്; പ്രതികൾക്ക് 10 വർഷം കഠിന തടവ് 

ബെംഗളൂരു: നഗരത്തിൽ നിന്നും കണ്ണൂരിലേക്ക് മെത്താംഫിറ്റമിൻ എന്ന രാസലഹരി കടത്താൻ ശ്രമിച്ച പ്രതികളെ കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

കോഴിക്കോട് വടകര വല്യാപ്പള്ളി സ്വദേശികളായ നൗഫല്‍ കെ.കെ (37 വയസ്), മുഹമ്മദ് ജുനൈദ് പി (39 വയസ്സ് ) എന്നിവർക്കാണ്, വടകര അഡിഷണല്‍ ഡിസ്ട്രിക്‌ട് സെഷൻസ് ജഡ്ജ്, 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

കണ്ണൂർ സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജിജില്‍ കുമാറും പാർട്ടിയും ചേർന്ന് 31.12.2022 ആം തീയതി പുലർച്ചെ 4.30 മണിക്കാണ് ബെംഗളൂരു നിന്നും കണ്ണൂരിലേക്ക് വന്ന ബസില്‍ നിന്ന് പ്രതികളെ പിടികൂടിയത്.

51.116 ഗ്രാം മെത്താംഫിറ്റമിൻ ഇവരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ. ടി രാഗേഷ്, സർക്കിള്‍ ഇൻസ്പെക്ടർ ശ്രീ പി.പി ജനാർദ്ദനൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ ഷിബു .പി.എല്‍ എന്നിവർ കേസില്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts