കേരളത്തിലേക്ക് ലഹരി കടത്ത്; മലയാളി ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി മലയാളി ദമ്പതികൾ ആണ് പിടിയിലായത്. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റാഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപാലത്ത് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തിയത്. പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല്…

Read More

ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : കോറമംഗലയിലും സമീപ പ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ പ്രവീൺ (23) നെ ആണ് വിവേക്‌നഗർ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 20 കിലോഗ്രാം കഞ്ചാവും ഏതാനും ലഹരിഗുളികളും കണ്ടെടുത്തു. ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് വിവിധയിടങ്ങളിൽ സഞ്ചരിച്ചായിരുന്നു ലഹരിവിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ ബേക്കറിയിൽ പലഹാരങ്ങൾ പൊതിയുന്ന കവറുപയോഗിച്ച് ലഹരിവസ്തുക്കൾ പൊതിയുന്നതായിരുന്നു ഇയാളുടെ രീതി. പ്രവീണിന്റെ സ്ഥിരം ഉപഭോക്താവായ ഒരാൾ പിടിയിലായതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് താമസസ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രവീണിന്റെ സാമ്പത്തിക ഇടപാടുകൾ…

Read More

കേരളം-കർണാടക അതിർത്തിയിൽ ലഹരി കച്ചവടം; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: മാരക രാസലഹരിയായ എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി സ്വദേശി സായ്കൃഷ്ണ(19), തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി സ്വദേശി തൻവീര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി തച്ചനിയില്‍ ആണ് എ.ഡി.എം.എ കച്ചവടം നടത്തിയിരുന്നത്. ഇവരുടെ പക്കല്‍ നിന്നും രാസലഹരി കണ്ടെടുക്കുകയും ഇവ വില്‍ക്കാൻ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടികൂടി.

Read More

കോടികളുടെ ലഹരി വസ്തുക്കളുമായി മലയാളികൾ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ 

ബെംഗളുരു: 7.83 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി നഗരത്തിൽ മലയാളികള്‍ ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍. കേരളം, ഒഡിഷ സ്വദേശികളായ നാലുപേര്‍ വീതവും ബെംഗളൂരു സ്വദേശികളായ മൂന്നുപേരും മൂന്ന് വിദേശികളുമാണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. വര്‍ത്തൂര്‍, ബനശങ്കരി, വിദ്യാരണ്യപുര, കോട്ടണ്‍പേട്ട്, കാഡുഗോഡി എന്നിവിടങ്ങളില്‍ സി.സി.ബി.യുടെ ലഹരിവിരുദ്ധ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍ നിന്ന് 182 കിലോഗ്രാം കഞ്ചാവ്, 1.450 കിലോഗ്രാം ഹാഷിഷ് ഓയില്‍, 16.2 ഗ്രാം എം.ഡി.എം.എ., 135 എക്സ്റ്റസി ഗുളികകള്‍, ഒരു കിലോഗ്രാം മെഫെഡ്രോണ്‍ പൗഡര്‍, 870 ഗ്രാം…

Read More

ഒന്നര മാസം: രണ്ടരക്കോടിയുടെ ലഹരിമരുന്ന്; 15 മലയാളികൾ ഉൾപ്പെടെ 34 പേർ അറസ്റ്റിൽ 

ബെംഗളൂരു : കഴിഞ്ഞമാസം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ലഹരിയിടപാടുമായി 34 പേരെ അറസ്റ്റ് ചെയ്തതായി സി.സി.ബി.ഐ. ഇവരിൽനിന്ന് 2.42 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ഇവരിൽ 15 പേർ മലയാളികളും ഒരാൾ നൈജീരിയക്കാരനുമാണ്. കർണാടക സ്വദേശികളായ പത്തു പേരും ബിഹാർ സ്വദേശികളായ നാലുപേരും ഒഡിഷ സ്വദേശികളായ രണ്ടുപേരും ഹരിയാണ സ്വദേശിയായ ഒരാളും അസം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. 37 കിലോഗ്രാം കഞ്ചാവ്, 167 ഗ്രാം എം.ഡി.എം.എ., 70 എൽ.എസ്.ഡി. സ്ട്രിപ്പുകൾ, 620 എക്സ്റ്റസി ഗുളികകൾ, 495 ഗ്രാം ചരസ്, 84…

Read More

12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതി പിടിയിൽ 

ബെംഗളൂരു : 12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതിയെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പിടികൂടി. 1.02 കിലോഗ്രാം കൊക്കെയ്‌നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. അജെങ് ഒ. കരോളിൻ അഗോളയാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കൊക്കൈയ്ൻ കടത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെത്തിയ എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്നത്. സംശയംതോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പിടികൂടിയ കൊക്കെയ്ൻ നർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറി. ഇവരുമായി ഇടപാടുള്ള ആളുകൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

Read More

ഡെലിവറി ജീവനക്കാരൻ ലഹരിയുമായി അറസ്റ്റിൽ

ബെംഗളൂരു:ഭക്ഷണവിതരണക്കമ്പനി ജീവനക്കാരൻ മയക്കുമരുന്നുമായി അറസ്റ്റിൽ. മംഗളൂരു സ്വദേശി അബ്ദുൾ സലാമിനെയാണ് ഗോവിന്ദരാജ് നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ഒന്നരലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണിതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം മയക്കുമരുന്ന് കച്ചവടവും നടത്തിവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

Read More

എം.ഡി.എം.എയുമായി നൈജീരിയൻ യുവതി അറസ്റ്റിൽ 

ബെംഗളുരു: മാരക മയക്കുമരുന്ന് എം.ഡി.എം.എ മംഗളൂരുവില്‍ വിതരണത്തിന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റില്‍. അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയെയാണ് (33) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. 400 ഗ്രാം എം.ഡി.എം.എ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഇവര്‍ പ്രതിയാണ്. ഉള്ളാള്‍, സൈബര്‍ എക്കണോമിക്സ് നാര്‍ക്കോട്ടിക് (സി.ഇ.എൻ), മംഗളൂരു നോര്‍ത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കല്‍ എന്നിവിടങ്ങളിലാണ് കേസുകള്‍…

Read More

ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ 

അങ്കമാലി: ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പിടികൂടി. ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ 10 ഗ്രാം കഞ്ചാവ് എന്നിവയും പ്രതിയിൽ നിന്നും കണ്ടെത്തി. കൊല്ലം തൃക്കടവൂർ സ്വദേശി ഹരികൃഷ്‌ണനാണ് അങ്കമാലി എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസിനെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ…

Read More

എം.ഡി.എം.എ യും കഞ്ചാവുമായി നഗരത്തിലെ ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ

ബെംഗളൂരു : ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറപ്പിസ്റ്റ് പിടിയിൽ. ഇടുക്കി പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളാണ്​ (24) പിടിയിലായത്​. ബെംഗളൂരുവിൽ ആയുർവേദ തെറപ്പിസ്റ്റായ ഇയാൾ അവി​ടെനിന്ന്​ കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ മയക്കുമരുന്നുമായി കോട്ടയത്ത് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കാറും കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽനിന്ന്​ മയക്കു മരുന്ന്​ പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെത്തിച്ച്​ വിൽപന നടത്തുകയാണ് ഇയാളുടെ പതിവെന്ന്​ എക്​സൈസ്​ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന…

Read More
Click Here to Follow Us