ബെംഗളൂരു : അനേക്കൽ നൻമ മലയാളീ കൾചറൽ അസോസിയേഷന്റെ ശിശുദിനാഘോഷങ്ങൾ ഇന്നലെ വിബിഎച്ച്സി വൈഭവ കാമ്പസിൽ വച്ച് നടന്നു.
മുൻപ് സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചിത്രരചനാ മൽസരത്തിലും ചെസ് ക്യാരംസ് മത്സരങ്ങളിലും ഇന്നലെ രാവിലെ നടന്ന ബാഡ്മിൻറൺ ഡബിൾസ് മൽസരത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് കുട്ടികൾക്ക് ആയി ചലച്ചിത്ര പ്രദർശനവും നടന്നു.200ൽ അധികം കുട്ടികൾ പങ്കെടുത്തു.
പ്രസിഡന്റ് ജിൻസ് അരവിന്ദ്, വൈസ് പ്രസിഡന്റ് ബൈജു, സെക്രട്ടറി വിശ്വാസ്, നീരജ്, പ്രവീൺ, ജെറ്റാസ് മാത്യു, രതീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രമ്യ സുധീഷ് നന്ദി പറഞ്ഞും.
Related posts
-
മകനെ വിറ്റത് 4 ലക്ഷം രൂപയ്ക്ക്; രണ്ടാനച്ഛനും കൂട്ടാളികളും അറസ്റ്റിൽ
ബെംഗളൂരു: രണ്ടാം ഭാര്യയുടെ മകനെ 4 ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛൻ.... -
സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നിരസിച്ച് കിച്ചാ സുദീപ്
ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നിരസിച്ച് കന്നട... -
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നു; നൈറ്റ് പെട്രോളിങിന് പമ്പ് ആക്ഷൻ ഗണ്ണുകൾ
ബെംഗളൂരു: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില് കുറ്റകൃത്യങ്ങള് വർധിക്കുന്ന സാഹചര്യത്തില്, കുറ്റവാളികളെ തടയാൻ...