കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചു

ബെംഗളൂരു : ചിക്കമംഗളൂരു കെഞ്ചനഹള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. തമിഴ്‌നാട് വീരസോളപുരം സ്വദേശിയായ ശ്രീധർ (68) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ്സംഭവം. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ ശ്രീധർ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.

ഓടിയടുത്ത കാട്ടാനയുടെമുന്നിൽനിന്ന് രക്ഷപ്പെടാൻ ശ്രീധറിന് കഴിഞ്ഞില്ല. ഗുരുതരമായിപരിക്കേറ്റ ഇദ്ദേഹത്തെ പ്രദേശവാസികൾ ഹാസനിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ഏതാനുംദിവസങ്ങളായി പ്രദേശത്ത് സാന്നിധ്യമുള്ള കാട്ടാനയാണ് തൊഴിലാളിയെ ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.

കാട്ടാനയെ കാടുകയറ്റുകയോ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റുകയോവേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വനംവകുപ്പധികൃതർ കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts