കൃഷിയിടത്തിൽപ്പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീയിലേക്ക് വീണ വയോധികയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു : കൃഷിയിടത്തിൽപ്പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീയിലേക്ക് വീണ വയോധിക വെന്തുമരിച്ചു .

ഹാസൻ ആലൂർ ഹെച്ചെഗൊഡനഹള്ളി സ്വദേശിനിയായ രത്നമ്മ (66) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

കൃഷിയിടത്തിൽ തീപടരുന്നതുകണ്ട് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു രത്നമ്മ.

സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

കൂടുതൽ പേരെത്തി ഏറെനേരത്തിന് ശേഷം തീയണച്ചതോടെയാണ് ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്.

തുടർന്ന് ആലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കൃഷിയിടത്തിൽ കൂട്ടിയിട്ടിരുന്ന വൈക്കോലിനാണ് ആദ്യം തീപിടിച്ചത്.

പിന്നീട് മറ്റുഭാഗങ്ങളിലേക്കും തീപടരുകയായിരുന്നു. അഗ്നിരക്ഷാസേനയ്ക്കെത്താൻ റോഡ് സൗകര്യമില്ലാത്ത പ്രദേശമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts