സാംസ്കാരിക അവബോധത്തിൽ നിന്ന് ഹിന്ദുത്വത്തെ തുടച്ചുനീക്കുക’; പി.എൻ. ഗോപീകൃഷ്ണൻ

ബെംഗളൂരു: രാജ്യത്ത് ആർ.എസ്.എസ് പിടിമുറുക്കുന്നത് സാംസ്കാരിക ഹിന്ദുത്വത്തിലൂടെയാണെന്നും രാഷ്ട്രീയ ഹിന്ദുത്വം തോറ്റാലും നമ്മുടെ സാംസ്കാരിക അവബോധത്തിൽ നിന്ന് സാംസ്കാരിക ഹിന്ദുത്വത്തെക്കൂടി തുടച്ചുനീക്കേണ്ടതുണ്ടെന്നും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. ബെംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലർക്ക് നാസിസവും മുസോളിനിക്ക് ഫാഷിസവുമെന്നപോലെയാണ് നരേന്ദ്രമോദിക്ക് സവർക്കറിസവും. പ്രത്യക്ഷ രാഷ്ട്രീയമല്ല സവർക്കറിസം. സാംസ്കാരിക രാഷ്ട്രീയമാണ്. സവർക്കറെ ഹിന്ദുത്വത്തിന്റെ ആത്മാവായി പ്രതിഷ്ഠിക്കാൻ ബോധപൂർവമായ സാംസ്കാരിക നിർമിതി അരങ്ങേറുന്നുണ്ട്. ബ്രിട്ടീഷുകാരോടും ഹിന്ദുത്വയോടും പോരാടിയയാണ് ഇന്ത്യ സ്വാതന്ത്ര്യം…

Read More

അവധിക്കാല മാതൃഭാഷ പഠനക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “അവധിക്കാല മാതൃഭാഷ പഠനക്ലാസിലേക്ക് 6 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്. ക്ലാസ്സുകൾ ഓൺലൈൻ ആയിട്ടാണ് നടക്കുക.

Read More

മഞ്ഞുമ്മൽ ബോയ്സ് ഒടിടി തിയ്യതി പ്രഖ്യാപിച്ചു

സിനിമാ പ്രേക്ഷർക്കിടയില്‍ ഇപ്പോഴും മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണ്. ചിത്രം തിയേറ്ററുകളില്‍ കാണാൻ കഴിയാത്ത നിരവധിപേർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കുള്ള ഒരു സന്തോഷവാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി വന്നിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ഏപ്രില്‍ അഞ്ചിനാണ് ഒടിടിയില്‍ എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോക്സോഫീസില്‍ 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത സിനിമ തമിഴ്‌നാട്ടില്‍ ഏറെ ഹിറ്റായിരുന്നു. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്.

Read More

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; മലയാളി പിടിയിൽ

ചെന്നൈ: പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍. എറണാകുളം സ്വദേശി മുരുകേഷ് ആണ് പിടിയിലായത്. എറണാകുളത്തെത്തിയാണ് ദിണ്ടികല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 23നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി പോലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴനി റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇ-മെയിലിന്റെ ഉറവിടം അന്വേഷിച്ച്‌ പോയ പോലീസാണ് മലയാളിയായ യുവാവാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. എന്തിനാണ് ഇയാള്‍ ഈ…

Read More

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടു പേർ മരിച്ചു 

ബെംഗളൂരു: ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവും യുവതിയും സഞ്ചരിച്ച മോട്ടോർ സൈക്കിള്‍ മംഗളൂരുവിനടുത്ത നാട്ടക്കലില്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞതിനെത്തുടർന്ന് മരിച്ചു. ബൈക്ക് ഓടിച്ച യതീഷ് ദേവഡിഗ(24), ബന്ധുവും ബൊണ്ടേലിലെ ദീക്ഷിതിന്റെ ഭാര്യയുമായ ശ്രീനിധി(29) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചിരുന്നു. യുവാവ് ചികിത്സക്കിടെയും മരിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Read More

പരീക്ഷാദിനത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരു : ശിവമോഗയിൽ പരീക്ഷാദിനത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി. സാഗർ താലൂക്കിലെ യദെഹള്ളി സ്വദേശിയായ 16 വയസ്സുകാരനാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. കർണാടക പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്നു. പരീക്ഷാ ഭയം കാരണമാകാം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ സംശയം. കുട്ടിക്ക് നേരത്തേയും ആത്മഹത്യാപ്രവണതയുള്ളതായി പോലീസ് പറയുന്നു. ഈ മാസം ആദ്യം ആത്മഹത്യചെയ്യാൻ റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും യാത്രക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.

Read More

കൃഷിയിടത്തിൽപ്പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീയിലേക്ക് വീണ വയോധികയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു : കൃഷിയിടത്തിൽപ്പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീയിലേക്ക് വീണ വയോധിക വെന്തുമരിച്ചു . ഹാസൻ ആലൂർ ഹെച്ചെഗൊഡനഹള്ളി സ്വദേശിനിയായ രത്നമ്മ (66) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിൽ തീപടരുന്നതുകണ്ട് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു രത്നമ്മ. സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂടുതൽ പേരെത്തി ഏറെനേരത്തിന് ശേഷം തീയണച്ചതോടെയാണ് ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കൃഷിയിടത്തിൽ കൂട്ടിയിട്ടിരുന്ന വൈക്കോലിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റുഭാഗങ്ങളിലേക്കും തീപടരുകയായിരുന്നു. അഗ്നിരക്ഷാസേനയ്ക്കെത്താൻ റോഡ് സൗകര്യമില്ലാത്ത പ്രദേശമാണിത്.

Read More

കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചു

ബെംഗളൂരു : ചിക്കമംഗളൂരു കെഞ്ചനഹള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. തമിഴ്‌നാട് വീരസോളപുരം സ്വദേശിയായ ശ്രീധർ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ്സംഭവം. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ ശ്രീധർ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടിയടുത്ത കാട്ടാനയുടെമുന്നിൽനിന്ന് രക്ഷപ്പെടാൻ ശ്രീധറിന് കഴിഞ്ഞില്ല. ഗുരുതരമായിപരിക്കേറ്റ ഇദ്ദേഹത്തെ പ്രദേശവാസികൾ ഹാസനിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഏതാനുംദിവസങ്ങളായി പ്രദേശത്ത് സാന്നിധ്യമുള്ള കാട്ടാനയാണ് തൊഴിലാളിയെ ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടാനയെ കാടുകയറ്റുകയോ പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റുകയോവേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പധികൃതർ കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം.

Read More

പരീക്ഷാ ഭയം: എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി

death

ബെംഗളൂരു : ശിവമോഗയിൽ പരീക്ഷാദിനത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി. സാഗർ താലൂക്കിലെ യദെഹള്ളി സ്വദേശിയായ 16 വയസ്സുകാരനാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. കർണാടക പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയാരംഭിച്ചത്. പരീക്ഷാ ഭയം കാരണമാകാം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ സംശയം. കുട്ടിക്ക് നേരത്തേയും ആത്മഹത്യാപ്രവണതയുള്ളതായി പോലീസ് പറയുന്നു. ഈ മാസം ആദ്യം ആത്മഹത്യചെയ്യാൻ റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും യാത്രക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.

Read More

നഗരത്തിൽ പാർക്കിങ്ങിനെച്ചൊല്ലി സംഘർഷം: വീട്ടിൽ കയറി ആക്രമിച്ച മൂന്നു പേർ അറസ്റ്റിൽ  

ബെംഗളൂരു : പ്രകതി ബാരംഗയിൽ പാർക്കിംഗ് വിവാദത്തിൽ അയൽവാസികൾ തമ്മിലുള്ള തർക്കം രൂക്ഷമാവുകയും ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും അപരിചിതർ ചേർന്ന് മർദ്ദിക്കുകയും ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് വസ്ത്രങ്ങളും മൊബൈൽ ഫോണുകളും അപഹരിച്ചതായി ഇരകൾ പരാതിപ്പെട്ടു. പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി പ്രഗതിപുരയിലായിരുന്നു സംഭവം. ഓട്ടോറിക്ഷ ഉടമ സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്തതിനെത്തുടർന്ന് ഇരുവീട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സുകുമാർ, സയിദ് തൽഹ എന്നിവർ തമ്മിലാണ് വഴക്കുണ്ടായത്.…

Read More
Click Here to Follow Us