തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പാവങ്ങൾക്ക് വേണ്ടി ബിയർ ബാറുകൾ തുറക്കും; വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വിസ്കിയും ബിയറും നൽകുമെന്ന് വാഗ്ദാനം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചുമൂർ ഗ്രാമത്തിലുള്ള സ്ഥാനാർത്ഥി വനിതാ റാവുത്തിന്റേതാണ് വിചിത്രമായ തിരഞ്ഞെടുപ്പ് ഈ വാഗ്ദാനം. എല്ലാ ഗ്രാമങ്ങളിലും ബിയർ ബാറുകൾ തുറക്കുക മാത്രമല്ല, മണ്ഡലത്തിൽ നിന്ന് താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എംപി ഫണ്ടിൽ നിന്ന് പാവപ്പെട്ടവർക്ക് ഇറക്കുമതി ചെയ്ത വിസ്കിയും ബിയറും സൗജന്യമായി നൽകുമെന്നും വനിതാ റാവുത്ത് പറഞ്ഞു. റേഷനിംഗ് സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്ത മദ്യം വാഗ്ദാനം ചെയ്ത റാവുത്ത്, മദ്യപിക്കുന്നവർക്കും വിൽപ്പനക്കാരനും…

Read More

ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേ; പുതിയ ടോൾ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ 

ബെംഗളൂരു: മൈസൂരു എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് കൂട്ടി. ഏപ്രില്‍ ഒന്ന് നാളെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍. കാറുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിന് 165 രൂപയായിരുന്നത് 170 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇരുവശങ്ങളിലേക്കും ഒറ്റ ദിവസത്തെ യാത്രയ്ക്ക് 250 രൂപയായിരുന്നത് അഞ്ച് രൂപ കൂട്ടി 255 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസ പാസ് നിരക്ക് 5,575 രൂപയില്‍ നിന്ന് 140 രൂപ വര്‍ദ്ധിപ്പിച്ച്‌ 5,715 ആക്കി ഉയര്‍ത്തി. ടോള്‍ കൂടുന്നതോടെ കേരള, കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസ് എന്നിവയിലെ ടിക്കറ്റ് നിരക്കും കൂട്ടിയേക്കും.…

Read More

ഭർത്താവിനെ കൊല്ലുന്നയാൾക്ക് വൻ തുക പ്രതിഫലം നൽകുമെന്ന് യുവതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്; കേസെടുത്ത് പോലീസ് 

ലഖ്നൗ: ഭർത്താവിനെ കൊല്ലുന്നയാള്‍ക്ക് വൻ തുക പ്രതിഫലം നൽകുമെന്ന് യുവതിയുടെ സ്റ്റാറ്റസ്. 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് യുവതി വാട്സാപ്പ് സ്റ്റാറ്റസിട്ടത്. സംഭവം പുറത്തറിഞ്ഞതോടെ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഭർത്താവിന്റെ പരാതിയിലാണ് ഉത്തർപ്രദേശിലെ ബാഹ് പോലീസ് യുവതിക്കെതിരേ കേസെടുത്തത്. ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭർത്താവ് ആരോപിച്ചിട്ടുണ്ട്. ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2022 ജൂലായിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായി. ദമ്പതിമാർക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും…

Read More

ഒടിടി യിൽ എത്തുന്നത് ആടുജീവിതത്തിന്റെ അൺകട്ട് വേർഷൻ!! എപ്പോൾ എവിടെ കാണാം 

നിറ സദസ്സോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് പ്രിത്വിരാജിന്റെ ആടുജീവിതം. അടുത്ത കാലത്തൊന്നും സിനിമ തിയേറ്റര്‍ വിടില്ല എന്ന കാര്യത്തില്‍ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയ വേര്‍ഷനാകും എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം ഇപ്പോള്‍ കാണുന്ന രണ്ട് മണിക്കൂര്‍ 57 മിനിറ്റിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലാണെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സമയക്രമം പാലിക്കാന്‍ ഫൂട്ടേജില്‍ നിന്ന് 30 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സീന്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആടുജീവിതം ഒടിടിയിൽ…

Read More

തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് വന്നത്; സുരേഷ് ഗോപി

തൃശൂർ: തൃശ്ശൂർ എടുക്കാൻവേണ്ടി തന്നെയാണ് താൻ വന്നതെന്ന് തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ എടുക്കും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി ആവർത്തിച്ച്‌ വ്യക്തമാക്കി. ജൂണ്‍ നാലിന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയില്‍ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോള്‍ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പല്‍ ആടി ഉലയുമെന്നും…

Read More

മദനിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല 

കൊച്ചി: കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനിയുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ല. ക്രമാതീതമായി ഉയര്‍ന്നിരുന്ന രക്തസമ്മർദം നിയന്ത്രണത്തില്‍ ആയിട്ടില്ല. ശ്വസന സംബന്ധമായ പരിശോധനകള്‍ക്ക് ശേഷം വെന്റിലേറ്റര്‍ സഹായം പൂർണമായും ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോഛ്വാസം നടക്കുന്നത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ തീവ്രപരിചരണത്തില്‍ പരിശോധനകളും ചികിത്സയും തുടരുകയാണ്.

Read More

പാലിനൊപ്പം ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കുക

പാലും പാൽ ഉത്പന്നങ്ങളും നമ്മുടെ നിത്യജീവിതത്തിലെ ഒരു പ്രധാന ഘടകം ആണ്. എന്നാൽ പലപ്പോഴും പാലിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് നമ്മൾ ശ്രദ്ധിക്കാറില്ല. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ വസ്തുക്കൾ ഇവയാണ്.. സിട്രസ് പഴങ്ങള്‍ പാലും സിട്രസ് പഴങ്ങളും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും വാഴപ്പഴം പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കാന്‍ പാടില്ല, ദഹനക്കുറവ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനക്കുറവിന് കാരണമാകും പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പഞ്ചസാര അധികമടങ്ങിയ…

Read More

കേരളത്തിൽ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു 

കോഴിക്കോട്: ജില്ലയിലെ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു.…

Read More

അമിത്ഷായുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുപ്രചാരണം രണ്ടിന്

ബെംഗളൂരു : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുപ്രചാരണം രണ്ടിന് തുടങ്ങും. രാവിലെ ബെംഗളൂരുവിലെത്തുന്ന അമിത് ഷാ ബി.ജെ.പി.യുടെയും സഖ്യകക്ഷിയായ ജെ.ഡി.എസിന്റെയും നേതാക്കളുടെ യോഗത്തിലും രാവിലെ 11-ന് പാലസ് മൈതാനത്ത് പ്രവർത്തക കൺവെൻഷനിൽ സംബന്ധിക്കും. ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ ബെംഗളൂരു റൂറൽ, ചിക്കബല്ലാപുര ലോക്‌സഭാ മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുക്കും. തുടർന്ന് ചിക്കബല്ലാപുര, തുമകൂരു, ദാവണഗെരെ, ചിത്രദുർഗ മണ്ഡലങ്ങളിൽനിന്നുള്ള നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും. വൈകീട്ട് ചന്നപട്ടണയിൽ അദ്ദേഹം റോഡ് ഷോ നടത്തുമെന്നും സുനിൽകുമാർ അറിയിച്ചു.

Read More

നഗരത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു; രക്ഷപെട്ട കൊലയാളി അന്വേഷണം ഊർജിതമാക്കി പോലീസ്

ബെംഗളൂരു: ഒരാൾ കുത്തേറ്റു മരിച്ചു. ബംഗളൂരുവിലെ തലഘട്ടപുര പോലീസ് സ്‌റ്റേഷന് പരിധിയിലെ ഹെമ്മിഗെപുരയിലാണ് സംഭവം. പഞ്ചലിംഗ (42) ആണ് മരിച്ചത്. ലോറിയിൽ മണൽ ഇറക്കുന്ന ജോലിയിലായിരുന്നു പഞ്ചലിംഗ. ഇന്നലെ വീടിനു സമീപം ലോറി നീങ്ങുമ്പോൾ പൊടി വരുമെന്ന നിസാര കാരണത്താൽ ബഹളമുണ്ടായി. ഇതേ പട്ടണത്തിൽ നിന്നുള്ള ചിരഞ്ജീവിയുമായി പഞ്ചലിംഗ വഴക്കിട്ടിരുന്നു. പൊടിപടലം ബഹളത്തിൽ അവസാനിക്കാതെ കനത്ത ശത്രുതയായി മാറി. ഇന്നലെ രാത്രി ചിരഞ്ജീവി തൻ്റെ രണ്ട് സുഹൃത്തുക്കളെ കൊണ്ടുവന്ന് പഞ്ചലിംഗനെ കുത്തുകയായിരുന്നു. കടുത്ത രക്തസ്രാവത്തെ തുടർന്ന് പഞ്ചലിംഗ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന്…

Read More
Click Here to Follow Us