തൃശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ്; റിസർവേഷൻ ആരംഭിച്ചു, വിശദാംശങ്ങൾ അറിയാം

ബെംഗളൂരു: നഗരത്തിൽ നിന്നും തൃശ്ശൂരിലേക്ക് പല്ലക്കിയുടെ പുതിയ സർവീസ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്നു. റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. നഗരത്തിൽ നിന്നും രാത്രി 9.01 ന് ആരംഭിക്കുന്ന സർവീസ് പിറ്റേന്ന് രാവിലെ 7 മണിക്ക് തൃശൂരിൽ എത്തും. മടക്കയാത്ര തൃശ്ശൂരിൽ നിന്ന് രാത്രി 8.45 ന് ആരംഭിച്ച് രാവിലെ 6.45 ന് നഗരത്തിൽ എത്തും. ഹൊസൂർ, സേലം,കോയമ്പത്തൂർ, പാലക്കാട്‌ വഴിയാണ് സർവീസ്. 1049 രൂപയാണ് ടിക്കറ്റ് നിരക്ക്.

Read More

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്.

Read More

തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. തൃശൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read More

ഹെല്‍മെറ്റില്‍ പാമ്പുമായി യുവാവ് കറങ്ങിയത് 2 മണിക്കൂർ 

തൃശൂർ: ഹെല്‍മെറ്റില്‍ പാമ്പ് കയറിയത്​ അറിയാതെ യുവാവ് ബൈക്ക്​ യാത്ര നടത്തിയത്​ രണ്ടുമണിക്കൂറിലേറെ. ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പ്​ കയറിയത്​ ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയിവന്നിരുന്നതായും വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ്​ സംഭവങ്ങളുടെ തുടക്കം. ഹെൽമെറ്റ് ധരിച്ച് ജിന്‍റോ ബൈക്കിൽ ഗുരുവായൂർ പോയി. അതിനുശേഷം തിരികെ കോട്ടപ്പടി പള്ളിയിൽ എത്തുകയും, ഹെൽമെറ്റ് ബൈക്കിൽവെച്ചശേഷം അവിടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ…

Read More

മലയാളി കുഴഞ്ഞു വീണ് മരിച്ചു

death

ബെംഗളൂരു: റായ്ച്ചൂരിൽ തൃശൂർ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. മണലൂർ വെങ്കിടങ് കഴുങ്കിൽ വീട്ടിൽ സായി ഗിരിധർ ആണ് മരിച്ചത്. മകൾ വൈഷ്ണവിയെ കോളേജിൽ കൊണ്ടു വിടാൻ എത്തിയ ഗിരിധർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം നടന്നിരുന്നു. ഭാര്യ: സിജി, മക്കൾ വൈഷ്ണവി, ധ്യാൻ.

Read More

കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍

തൃശൂര്‍: പോത്തന്‍ചിറയില്‍ കാട്ടാന സെപ്റ്റിക് ടാങ്കില്‍ വീണ് ചരിഞ്ഞ നിലയില്‍. വെള്ളിക്കുളങ്ങരയ്ക്ക് സമീപം വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് പോത്തന്‍ചിറ. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞിക്കാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. മുന്‍കാലുകളും തുമ്പിക്കയ്യും ഉള്‍പ്പെടെ മുഖം കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. ആനയുടെ പിന്‍ഭാഗം മാത്രം കാണാന്‍ കഴിയുന്ന നിലയിലാണ് ജഡം. പഴയ ടാങ്കിന് മുകളിലെ സ്ലാബ് തകര്‍ന്നാണ് ആന കുഴിയില്‍ വീണത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു. കാട്ടാനക്കൂട്ടം…

Read More

ഒടുവിൽ തൃശൂർ പൂരം വെടിക്കെട്ട് നടന്നു  

തൃശൂർ : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മാനം തെളിഞ്ഞപ്പോള്‍ പൂരം നഗരിയിലെ ആകാശത്ത് തെളിഞ്ഞത് വര്‍ണവിസ്മയം. കനത്തമഴയെ തുടര്‍ന്ന് പത്തുദിവസത്തോളം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് പൂര്‍ത്തിയായതോടെ, പൂരപ്രേമികളുടെ മുഖത്തും തിളക്കം ദൃശ്യമായി. ഇലഞ്ഞിത്തറമേളവും കുടമാറ്റവും ഗംഭീര ആഘോഷമാക്കിയ പൂരപ്രേമികള്‍ക്ക് കനത്തമഴയെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെയ്ക്കേണ്ടി വന്നത് ഒരു സങ്കടമായി അവശേഷിച്ചിരുന്നു. എന്നാല്‍ ഈ ദുഃഖത്തെ അകറ്റുന്ന തരത്തില്‍ നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന വിധമാണ് ഇന്ന് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തിയത്. പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഒരുങ്ങള്‍ പൂര്‍ത്തിയായെങ്കിലും തുടക്കത്തില്‍…

Read More

പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് നടത്താൻ തീരുമാനം 

തൃശൂർ : പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്​. പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണ മാറ്റിവച്ചത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു.…

Read More

വേഷം മാറി പൂരം കാണാൻ എത്തിയ കോടിശ്വരൻ

തൃശൂര്‍: പൂരപ്പറമ്പിലെ ഓളത്തിനൊപ്പം നടന്ന് നീങ്ങിയ ആളെ പെട്ടെന്ന് ആർക്കും പിടികിട്ടിക്കാണില്ല. വേഷം മാറി പുതിയ രൂപത്തിലെത്തില്‍ തൃശൂര്‍ പൂരത്തിനെത്തിയ ഈ കോടീശ്വരനെ തിരിച്ചറിഞ്ഞത് ചുരുക്കം ചിലര്‍ മാത്രമാണ്. അടിപൊളി മേക്കോവറില്‍ എത്തിയത് മറ്റാരുമല്ല, ആരാധക‌ര്‍ ബോച്ചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂരാണ് പൂരനഗരിയിലെ വേറിട്ട കാഴ്‌ചയായത്. ഷര്‍ട്ടും ജീന്‍സും ഷൂസുമൊക്കെ ധരിച്ച്‌ കെെയിലൊരു കാലന്‍ കുടയുമായാണ് ബോച്ചെ എത്തിയത്. മുഖത്ത് വെപ്പ് താടിയും മീശയും കൂളിംഗ് ഗ്ലാസും. ലുക്ക് കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. കടയില്‍ കയറി വാച്ചെടുത്ത് നോക്കി, മിഠായി പാക്കറ്റുകള്‍ പരിശോധിച്ചാണ്…

Read More

2 കോടി വില വരുന്ന കഞ്ചാവുമായി സ്ത്രീകൾ അടക്കം നാലുപേർ പിടിയിൽ

തൃശൂർ : കർണാടക സ്വദേശി ഉൾപ്പെടെ നാലു പേർ കോടികളുടെ കഞ്ചാവുമായി തൃശ്ശൂരിൽ പോലീസ് പിടിയിൽ. കര്‍ണ്ണാടക സ്വദേശി മുനീര്‍, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് താഴത്തെ കല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും നെടുമ്പാശ്ശേരിക്ക് രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവ് വഴിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

Read More
Click Here to Follow Us