ബെംഗളൂരു : ശിവമോഗയിൽ കാട്ടാനയുടെ ആക്രമണത്തിൽ 50 വയസ്സുകാരൻ മരിച്ചു. ഹൊസുർ അലദേവര സ്വദേശി ഹനുമന്തപ്പയാണ് മരിച്ചത്. ശനിയാഴ്ച രാത്രി കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഹനുമന്തപ്പ സംഭവസ്ഥലത്തുതന്നെ മരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read MoreTag: elephant
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം; ഭാര്യയ്ക്ക് ജോലി നൽകാനും ആലോചന
വയനാട് : l മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ തീരുമാനം. അജീഷിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നൽകുന്നതിനായി സർക്കാർ തലത്തിൽ ശിപാർശ നൽകും. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും ധാരണയായതായി ജില്ല കലക്ടർ രേണുരാജ് അറിയിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ഇതിൽ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ കുടുംബത്തിന് കൈമാറാനാണ് തീരുമാനമായത്. 40 ലക്ഷം കൂടി നഷ്ടപരിഹാരം നൽകാനാവശ്യപ്പെട്ടുള്ള റിപ്പോർട്ട് സർക്കാറിലേക്ക് നൽകും.…
Read Moreവയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം; ആക്രമിച്ചത് കർണാടകയിൽ നിന്നെത്തിയ ആന
വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നെത്തിയ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. കാട്ടാന ഇപ്പോള്‍ കുറുവ കാടുകള്‍ അതിരിടുന്ന ജനവാസമേഖലയായി പടമലഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകര്‍ ആനയുടെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടില്‍ കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ട് ആനകളുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. അതില്‍ സുല്‍ത്താന്‍…
Read Moreകാട്ടാനയുടെ അക്രമണത്തിൽ യുവതി മരിച്ചു
ബംഗളൂരു: ചിക്കമംഗലൂരിലെ ആൽദൂരിനടുത്ത് ഹെഡഡലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. മീന എന്ന യുവതിയാണ് മരിച്ചത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീന പിന്നീട് മരിച്ചു. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ ശൃംഗേരി-ചിക്കമംഗളൂരു സംസ്ഥാന പാത ഉപരോധിച്ചു. ഈ സമയത്തെയും ഡിഎഫ്ഒയെയും തിരഞ്ഞെടുത്ത റോഡ് തടഞ്ഞു. ഈ പ്രശ്നം ഞങ്ങൾ പലതവണ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നിങ്ങൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പോലും ഒന്നും ചെയ്തില്ല. ജീവന് പേടിച്ചാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ഗ്രാമവാസികൾ…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
ബെംഗളൂരു : മൈസൂരു മോളെയൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. നാദഹള്ളി സ്വദേശിയായ ചിക്കെഗൗഡയാണ് (65)മരിച്ചത്. വനമേഖലയോടുചേർന്നുള്ള കൃഷിയിടത്തിൽനിന്ന് മടങ്ങുന്നതിനിടെ ചിക്കെഗൗഡ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചിക്കെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടാനനാട്ടിലിറങ്ങി നാശംവിതയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മോളെയൂരു. ഇത് തടയാൻ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ല. അതേസമയം, മരണം സംഭവിച്ചിട്ടും വനംവകുപ്പിലെ മുതിർന്നഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വൈദ്യുതവേലി സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി വനം വകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Read Moreകാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപെട്ടു
ബെംഗളൂരു: ചാമരാജ് നഗറിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപെട്ടു. ഹനൂർ താലൂക്കിലെ പി.ജി പാലയിൽ പ്രഭു ലിംഗ സ്വാമി (55) ആണ് മരിച്ചത്. വനത്തിൽ വിറക് ശേഖറിക്കാനായ് എത്തിയ പ്രഭു ലിംഗ സ്വാമിയെയും മകനെയും കാട്ടാന പിന്തുടർന്നു. ആനയുടെ ചവിട്ടേറ്റ പ്രഭു ലിംഗ സ്വാമി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മകൻ ഓടി രക്ഷപെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. വന്യജീവികളുടെ ആക്രമത്തിൽ നിന്നു രക്ഷയ്ക്കായുള്ള നടപടികൾ സ്വീക രിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. വന്യജീവികളിയിൽ നിന്ന രക്ഷക്കായി വന്നതിനു ചുറ്റും ബാരിക്കേടുകൾ നിർമിക്കാൻ…
Read Moreവന ഉദ്യോഗസ്ഥരെ പ്രദേശവാസികൾ കല്ലെറിഞ്ഞു, 7 പേർ അറസ്റ്റിൽ
ബെംഗളൂരു: രണ്ടു പേരെ കുത്തിക്കൊന്ന കാട്ടാനയെ പിടികൂടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതായി പരാതി. വനം, പോലീസ് വാഹനങ്ങള്‍ക്ക് നാശ നഷ്ടം സംഭവിച്ചതായാണ് പരാതി. അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. കഡബ റെഞ്ചിലാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവരെ കുത്തിക്കൊന്ന ആനയെയാണ് പിടികൂടിയത്. തുടർന്ന് അവിടെ നിന്നും മടങ്ങുകയായിരുന്ന…
Read Moreമലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
ചെന്നൈ: നീലഗിരിയില്‍ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റില്‍ വാച്ചര്‍ ആയി ജോലി നോക്കിയിരുന്ന നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച വൈകിട്ട് ഓ വാലിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണ് ഓവേലി. കഴിഞ്ഞയാഴ്ച ശിവനന്ദി എന്ന തൊഴിലാളി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Read Moreആന ക്യാമ്പിൽ സഞ്ചാരികള്‍ക്ക് വിലക്ക്
ബംഗളൂരു: കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബാരെ ആന ക്യാമ്ബില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ആന ക്യാമ്ബിലെ ആനക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കാട്ടാന മേഖലയില്‍ കറങ്ങിനടക്കുന്നതിനാല്‍ സഞ്ചാരികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് രണ്ടു ദിവസത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ ഗോപി എന്ന ആനക്ക് ചികിത്സ ലഭ്യമാക്കിവരുകയാണ്. മടിക്കേരി ഡിവിഷന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എ.ടി. പൂവയ്യ, സോമവാര്‍പേട്ട് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗോപാല്‍, കുശാല്‍ നഗര്‍ സോണല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.വി. ശിവറാം തുടങ്ങിയവര്‍…
Read Moreപിടികൂടുന്നതിനിടയിൽ കുഴിയിൽ വീണ കാട്ടാന ചരിഞ്ഞു
ബെംഗളൂരു: കുശാൽനഗർ താലൂക്കിലെ ആത്തൂർ നല്ലൂരിൽ വെള്ളിയാഴ്ച കാട്ടാനയെ പിടികൂടാനുള്ള ഓപ്പറേഷൻ നടത്തുന്നതിനിടെ 32 അടി താഴ്ചയുള്ള സിമന്റ് കുഴിയിൽ വീണ് ആന ചാരിഞ്ഞു. 20 വയസ്സു തോന്നിപ്പിക്കുന്ന ആൺ ആന അടുത്തിടെ ഗ്രാമത്തിലും പരിസരങ്ങളിലും കർഷകരെ ആക്രമിക്കുകയും ആക്രമണത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ആനയെ ശാന്തനാക്കിയെങ്കിലും സ്ഥലത്ത് നിന്ന് ഓടിയ ആന 32 അടി താഴ്ചയുള്ള കുഴിയിൽ വീഴുകയായിരുന്നു. തൽഫലമായി ആന്തരികാവയവങ്ങൾ തകരാറിലാവുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നുവെന്ന് എലിഫന്റ് ടാസ്‌ക് ഫോഴ്‌സ് ഡിസിഎഫ് പൂവയ്യ പറഞ്ഞു. ആനയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനാൽ…
Read More