ആന ക്യാമ്പിൽ സഞ്ചാരികള്‍ക്ക് വിലക്ക്

ബംഗളൂരു: കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബാരെ ആന ക്യാമ്ബില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ആന ക്യാമ്ബിലെ ആനക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഈ കാട്ടാന മേഖലയില്‍ കറങ്ങിനടക്കുന്നതിനാല്‍ സഞ്ചാരികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് രണ്ടു ദിവസത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

പരിക്കേറ്റ ഗോപി എന്ന ആനക്ക് ചികിത്സ ലഭ്യമാക്കിവരുകയാണ്. മടിക്കേരി ഡിവിഷന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എ.ടി. പൂവയ്യ, സോമവാര്‍പേട്ട് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗോപാല്‍, കുശാല്‍ നഗര്‍ സോണല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.വി. ശിവറാം തുടങ്ങിയവര്‍ ദുബാരെ ക്യാമ്ബിലെത്തി. ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമം ഊര്‍ജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts