നഗരത്തിലെ വൈൻ മേളയ്ക്ക് ഇന്ന് സമാപനം

ബെംഗളൂരു: വീഞ്ഞിന്റെ വൈവിധ്യമേറിയ രുചികളൊരുക്കി നഗരത്തിൽ വീണ്ടും വൈൻ മേള. കർണാടകയിലെ നന്ദിഹിൽസ് താഴ്വരയിലും കൃഷ്ണാനദിക്കരയിലും വിളയുന്ന മുന്തിരികളിൽ നിന്നെടുത്ത രുചിയേറുന്ന വീഞ്ഞാണ് വൈൻ പ്രേമികളെ കാത്തിരിക്കുന്നത്.

മുന്തിരിച്ചാറിന് പുറമെ പൈനാപ്പിൾ, ഹണി, റോസ് എന്നിവയിൽ നിന്നുള്ള വൈൻ ഉൾപ്പെടെ രുചിച്ച് നോക്കാനും വാങ്ങാനും മേളയിൽ അവസരമുണ്ട്.

  നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു

വൈൻ രുചിച്ച് നോക്കുന്നതിനൊപ്പം ഓക്ക് മരത്തിന്റെ വീപ്പകളിൽ മുന്തിരി നിറച്ച് നൃത്തം ചെയ്യാനും (വൈൻ സ്റ്റോപിങ്) അവസരമുണ്ട്. മേളയുടെ ഉദ്ഘാടനം കർണാടക വൈൻ ബോർഡ് ചെയർമാൻ ടി. സോമു നിർവഹിച്ചു.

കർണാടക വൈൻ ബോർഡ്, ഹോർട്ടികൾചറൽ വകുപ്പ് എന്നി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മല്ലേശ്വരം മന്ത്രി സ്ക്വയർ മാളിൽ ആരംഭിച്ച മേളയിൽ പ്രധാന വൈൻ ഉൽപാദകരുടെ സ്റ്റാളുകളുണ്ട്.  മേള ഇന്ന് സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ ലോറിയുമായി കൂട്ടിയിടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം
[masterslider id="10"]

Related posts

Click Here to Follow Us