നഗരത്തിലെ വൈൻ മേളയ്ക്ക് ഇന്ന് സമാപനം

ബെംഗളൂരു: വീഞ്ഞിന്റെ വൈവിധ്യമേറിയ രുചികളൊരുക്കി നഗരത്തിൽ വീണ്ടും വൈൻ മേള. കർണാടകയിലെ നന്ദിഹിൽസ് താഴ്വരയിലും കൃഷ്ണാനദിക്കരയിലും വിളയുന്ന മുന്തിരികളിൽ നിന്നെടുത്ത രുചിയേറുന്ന വീഞ്ഞാണ് വൈൻ പ്രേമികളെ കാത്തിരിക്കുന്നത്. മുന്തിരിച്ചാറിന് പുറമെ പൈനാപ്പിൾ, ഹണി, റോസ് എന്നിവയിൽ നിന്നുള്ള വൈൻ ഉൾപ്പെടെ രുചിച്ച് നോക്കാനും വാങ്ങാനും മേളയിൽ അവസരമുണ്ട്. വൈൻ രുചിച്ച് നോക്കുന്നതിനൊപ്പം ഓക്ക് മരത്തിന്റെ വീപ്പകളിൽ മുന്തിരി നിറച്ച് നൃത്തം ചെയ്യാനും (വൈൻ സ്റ്റോപിങ്) അവസരമുണ്ട്. മേളയുടെ ഉദ്ഘാടനം കർണാടക വൈൻ ബോർഡ് ചെയർമാൻ ടി. സോമു നിർവഹിച്ചു. കർണാടക വൈൻ ബോർഡ്, ഹോർട്ടികൾചറൽ…

Read More

വൈൻ സംസ്കരണത്തിന്റെ ഹ്രസ്വകാല കോഴ്‌സുകളുമായി കർണാടക വൈൻ ബോർഡ്

ബെംഗളൂരു: വൈൻ സംസ്കരണത്തിന് ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാൻ കർണാടക വൈൻ ബോർഡ്. ലണ്ടനിലെ സ്പിറ്റി എഡ്യൂക്കേഷൻ ട്രസ്റ്റുമായി സഹകരിച്ചാണ് സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങുന്നത്. ഹോട്ടൽ മാനേജ്‍മെന്റ്, ഹോർട്ടികൾച്ചർ കോഴ്സുകൾ പഠിക്കുന്നവർക്കാണ് കോഴ്സുകൾ തുടങ്ങുന്നതെന്ന് കർണാടക വൈൻ ബോർഡ് ജനറൽ മാനേജർ ആർ.എസ്. സർവേശ് കുമാർ പറഞ്ഞു. മുന്തിരി കൃഷി, സംസ്കരണം, വൈൻ ടേസ്റ്റിങ് എന്നിവയിലാണ് പരിശീലനം കർണാടകയിൽ കാവേരി, കൃഷ്ണ വാലികളിലാണ് മുന്തിരി കൃഷി വ്യാപകമായുള്ളത്.

Read More
Click Here to Follow Us