ശബരിമലയിൽ കർണാടക സ്വദേശി കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.

കർണാടക സ്വദേശിയായ സന്ദീപാണ് മരിച്ചത്.

നീലിമല കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

കർണാടകയില്‍ നിന്ന് സംഘമായെത്തിയ തീർത്ഥാടകരില്‍ ഒരാളാണ് സന്ദീപ്.

മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഉടൻ തന്നെ പമ്പയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
[masterslider id="10"]

Related posts