ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു നോര്‍ത്ത് ഈസ്റ്റ് കെട്ടുകെട്ടിച്ചു

ഐഎസ്എല്ലില്‍ എവേ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു നോര്‍ത്ത് ഈസ്റ്റ് കെട്ടുകെട്ടിക്കുകയായിരുന്നു. മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്നിരിക്കവെയാണ് അവസാന എട്ടു മിനിറ്റിനിടടെ രണ്ടു ഗോളുകള്‍ നേടിയ നോര്‍ത്ത് ഈസ്റ്റ് ഡൈനാമോസിനെ ഫ്യൂസാക്കിയത്.

ഫെഡറിക്കോ ഗല്ലെഗോ (82ാം മിനിറ്റ്), ബര്‍ത്തോലോം ഒഗ്‌ബെച്ചെ (90) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ സ്‌കോറര്‍മാര്‍. ഐഎസ്എല്ലില്‍ ഇതുവരെ ഫൈനലില്‍ കളിച്ചിട്ടില്ലാത്ത നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് മുന്നറിയിപ്പ് നല്‍കി കുതിപ്പ് തുടരുകയാണ്. ഈ വിജയത്തോടെ എഫ്‌സി ഗോവയെ പിന്തള്ളി നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും രണ്ടു സമനിലയുമടക്കം 11 പോയിന്റോടെയാണ് നോര്‍ത്ത് ഈസ്റ്റ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച ഗോവ 10 പോയിന്റോടെ രണ്ടാംസ്ഥാനത്തുണ്ട്. ഡല്‍ഹിക്കെതിരേ ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത നോര്‍ത്ത് ഈസ്റ്റ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഒന്നാംപകുതിയില്‍ അവര്‍ ഒന്നിലേറെ തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയെങ്കിലും ലഭിച്ച അവസരം മുതലെടുക്കാനായില്ല. രണ്ടാംപകുതിയിലും ഇരുടീമും ആവേശത്തോടെ പോരാടി. ഒടുവില്‍ 82ാം മിനിറ്റില്‍ ഗല്ലെഗോയിലൂടെ നോര്‍ത്ത് ഈസ്റ്റ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കുകയും ചെയ്തു. ബോക്്‌സിന് തൊട്ടരികില്‍ വച്ചാണ് മികച്ചൊരു ഷോട്ടിലൂടെ താരം വലകുലുക്കിയത്. ഇഞ്ചുറിടൈമില്‍ ഒഗ്‌ബെച്ചെയിലൂടെ നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പിച്ച രണ്ടാം ഗോളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts