കോരമംഗലയിലെ പ്രമുഖ മാളിലെ 6 ഫുഡ് കോർട്ടുകൾക്ക് പിഴ; സബ്‌വേയും ടാക്കോ ബെല്ലും അടക്കം പ്രമുഖ ബ്രാൻഡുകൾ കുടുങ്ങി; കാരണം ഇത്

ബെംഗളൂരു: മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിക്കുകയും നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുകയും ചെയ്തതിന് കോരമംഗലയിലെ പ്രമുഖ മാളിൽ പ്രവർത്തിക്കുന്ന ആറ് പ്രമുഖ ഫുഡ് കോർട്ട് ഔട്ട്‌ലെറ്റുകൾക്ക് ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ 45,000 രൂപ പിഴ ചുമത്തി. ബി.ടി.എം നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള കോരമംഗലയിലെ മാളിൽ ശനിയാഴ്ച തുടർച്ചയായ രണ്ടാം ദിവസമാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പല സ്ഥാപനങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ തള്ളിയതായും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായും കണ്ടെത്തി. മാലിന്യ സംസ്കരണ നിയമങ്ങൾ കർശനമായി…

Read More

ഈ വാഹനങ്ങൾക്ക് ഇനി ന​ഗരത്തിലെ 5 ഫ്ലൈഓവറുകളിൽ കയറാനാവില്ല; നിർണായക മാറ്റങ്ങൾ സെപ്റ്റംബർ 4 മുതൽ!

ബെംഗളൂരു: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി നഗരത്തിലെ പ്രധാനപ്പെട്ട അഞ്ച് ഫ്ലൈ ഓവറുകളിലും എലവേറ്റഡ് കോറിഡോറുകളിലും നിശ്ചിത വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പൊലീസ് (ബി.ടി.പി) ഉത്തരവിറക്കി. സെപ്റ്റംബർ 4 മുതൽ ഘട്ടങ്ങളായാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. മൈസൂരു റോഡിലെ ബി.ജി.എസ് (സിർസി സർക്കിൾ) ഫ്ലൈ ഓവർ, പീന്യ ഫ്ലൈ ഓവർ, ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് എക്സ്പ്രസ് വേ, സിൽക്ക് ബോർഡിനും രാഗിഗുഡ്ഡയ്ക്കുമിടയിലുള്ള മെട്രോ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ, സഞ്ജീവ് നഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെയുള്ള…

Read More

സ്ലീപ്പർ ബസ് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു; ബെംഗളൂരു സൈബർ ഇൻസ്പെക്ടർ ഉൾപ്പെടെ 4 മരണം, 11 പേർക്ക് പരിക്ക്

മധ്യപ്രദേശിലെ രാജ്ഗഢ് ബിഓറയിലുള്ള ഭോപ്പാൽ ബൈപാസിലെ വളവുള്ള പാലത്തിൽ അമിതവേഗതയിലെത്തിയ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് മതിൽക്കെട്ടിലിടിച്ച് അപകടം. സംഭവത്തിൽ ബെംഗളൂരുവിൽ നിന്നുള്ള സൈബർ പോലീസ് ഇൻസ്പെക്ടറും ബസ് ഡ്രൈവറും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ അപകടം. അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കാൺപൂരിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലെ വളവ് തിരിയുന്നതിനിടെ അമിതവേഗതയിലായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പാലത്തിന്റെ മതിലിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ സ്ലീപ്പർ ബസിന്റെ മുകൾനിലയിലെ…

Read More