സ്ലീപ്പർ ബസ് പാലത്തിന്റെ കൈവരിയിലിടിച്ച് മറിഞ്ഞു; ബെംഗളൂരു സൈബർ ഇൻസ്പെക്ടർ ഉൾപ്പെടെ 4 മരണം, 11 പേർക്ക് പരിക്ക്

മധ്യപ്രദേശിലെ രാജ്ഗഢ് ബിഓറയിലുള്ള ഭോപ്പാൽ ബൈപാസിലെ വളവുള്ള പാലത്തിൽ അമിതവേഗതയിലെത്തിയ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് മതിൽക്കെട്ടിലിടിച്ച് അപകടം. സംഭവത്തിൽ ബെംഗളൂരുവിൽ നിന്നുള്ള സൈബർ പോലീസ് ഇൻസ്പെക്ടറും ബസ് ഡ്രൈവറും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ അപകടം. അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

കാൺപൂരിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലെ വളവ് തിരിയുന്നതിനിടെ അമിതവേഗതയിലായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പാലത്തിന്റെ മതിലിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ സ്ലീപ്പർ ബസിന്റെ മുകൾനിലയിലെ കണ്ണാടികൾ തകരുകയും നിരവധി യാത്രക്കാർ പാലത്തിൽ നിന്നും താഴേക്ക് തെറിച്ചുവീഴുകയും ചെയ്തു.

പ്രതിയെ പിടികൂടാനായി ഇൻഡോറിലേക്ക് യാത്ര തിരിച്ച ബെംഗളൂരു സ്വദേശിയായ സൈബർ ഇൻസ്പെക്ടറാണ് മരിച്ചവരിൽ ഒരാളെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ 11 പേരിൽ നാല് പേരുടെ നില നിലവിൽ ഗുരുതരമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts