സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബെംഗളൂരുവിലെ വിജ്ഞാന നഗറിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ ഭീകര അപകടത്തിൽ 33-കാരനായ ബൈക്ക് യാത്രികൻ മരിച്ചു. കട്ടിംഗ് ഷോപ്പ് ജീവനക്കാരനായ നവീൻ ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ഇന്നലെ രാവിലെ പത്തു മണിയോടെ കാഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാന നഗർ സിഗ്നലിന് സമീപമായിരുന്നു അപകടം. പതിവുപോലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന നവീൻ സിഗ്നലിൽ ചുവപ്പ് വെളിച്ചം തെളിഞ്ഞതിനെ തുടർന്ന് മറ്റ് വാഹനങ്ങൾക്കൊപ്പം കാത്തുനിൽക്കുകയായിരുന്നു. ഈ സമയം പിന്നിൽ നിന്നുമെത്തിയ കാർ അമിത വേഗതയിൽ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നവീൻ ബൈക്കിൽ നിന്ന് 50 അടിയോളം ദൂരേക്ക് തെറിച്ചുവീണു.

അപകടത്തെ തുടർന്ന് ജീവൻ ഭീമ നഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന 63-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണോ അപകടത്തിന് കാരണമായതെന്ന വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts