ബെംഗളൂരു: വൈൻ സംസ്കരണത്തിന് ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കാൻ കർണാടക വൈൻ ബോർഡ്. ലണ്ടനിലെ സ്പിറ്റി എഡ്യൂക്കേഷൻ ട്രസ്റ്റുമായി സഹകരിച്ചാണ് സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങുന്നത്.
ഹോട്ടൽ മാനേജ്മെന്റ്, ഹോർട്ടികൾച്ചർ കോഴ്സുകൾ പഠിക്കുന്നവർക്കാണ് കോഴ്സുകൾ തുടങ്ങുന്നതെന്ന് കർണാടക വൈൻ ബോർഡ് ജനറൽ മാനേജർ ആർ.എസ്. സർവേശ് കുമാർ പറഞ്ഞു.
മുന്തിരി കൃഷി, സംസ്കരണം, വൈൻ ടേസ്റ്റിങ് എന്നിവയിലാണ് പരിശീലനം കർണാടകയിൽ കാവേരി, കൃഷ്ണ വാലികളിലാണ് മുന്തിരി കൃഷി വ്യാപകമായുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.