ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചു, പരാതിയുമായി ദളിത് കുടുംബം

ബെംഗളൂരു: കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതിയുമായി ദളിത് കുടുംബം.

ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഗുഡിബണ്ഡെയിൽ കർണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം.

സംഭവത്തിൽ തഹസിൽദാറുടെ ഓഫീസിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റ് നടപടിയിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

സംഭവത്തിന് പിന്നാലെ നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts