മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിൽ പ്രവേശിക്കാതെ രാഹുൽ ഗാന്ധി

ബെംഗളൂരു: മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതെ മാറിനിന്ന് രാഹുൽ ഗാന്ധി. ഉഡുപ്പി ജില്ലയിലെ ഉച്ചില മഹാലക്ഷ്മി ക്ഷേത്രത്തിലാണ് രാഹുൽ അകത്ത് പ്രവേശിക്കാതിരുന്നത്. തുടർന്ന് ക്ഷേത്രപൂജാരിയും കമ്മിറ്റി അംഗങ്ങളും പുറത്തെത്തി രാഹുലിനെ സ്വീകരിക്കുകയായിരുന്നു. നേരത്തെ ഉടുപ്പി ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കൺവെൻഷനിൽ വച്ചാണ് ഒരു സ്ത്രീ രാഹുലിന് വലിയൊരു നെയ്മീൻ സമ്മാനിച്ചത്. മീനും കൈയിലേന്തി സ്ത്രീക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് രാഹുൽ മടങ്ങിയത്.

Read More

ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം സന്ദർശിച്ച് അമിത് ഷാ

ബെംഗളൂരു: മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ഞായറാഴ്‌ച്ച കര്‍ണാടകയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ മൂന്നു ദിവസത്തെ കര്‍ണാടക സന്ദര്‍ശനം ആരംഭിച്ചിരുന്നു. ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ സിദ്‌ലഘട്ടയില്‍ അദ്ദേഹം റോഡ്‌ഷോയില്‍ പങ്കെടുക്കും. ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയിലെ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം നിരവധി പൊതുയോഗങ്ങളിലും പങ്കെടുക്കും. ഏപ്രില്‍ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം…

Read More

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം മൂകാംബികയിൽ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില ബിജെപി നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ പിണക്കങ്ങള്‍ ഉടന്‍ തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ ഉള്‍പെടെ ദര്‍ശനത്തിനുള്ള യാത്രക്കിടെ മംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകമാന്‍ഡും സംസ്ഥാന നേതാക്കളും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീവ്ര ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ഥി പട്ടികയില്‍ അതിശയിപ്പിക്കുന്ന പേരുണ്ടാവും എന്ന കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങിനെ പ്രതികരിച്ചു: ‘അവര്‍ക്ക് 60-65മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളേയില്ല. 165 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വരില്ല.

Read More

ക്ഷേത്രോത്സവ മേളയിൽ മുസ്ലിം വ്യാപാരികൾക്ക് വീണ്ടും വിലക്ക്

ബെംഗളൂരു:ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ മുസ്ലിം വ്യാപാരികള്‍ക്ക് വീണ്ടും വിലക്ക്‌. ദക്ഷിണ കന്നഡ ജില്ലയിലെ മുല്‍കിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്ലിങ്ങൾക്ക് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവിടുത്തെ മേളയില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്. 12-ാം നൂറ്റാണ്ടില്‍ ഒരു മുസ്ലിം വ്യാപാരി നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന, സമന്വയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വാര്‍ഷിക മേളയിലാണ് തങ്ങള്‍ക്ക് ബഹിഷ്കരണമെന്ന്…

Read More

ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചു, പരാതിയുമായി ദളിത് കുടുംബം

ബെംഗളൂരു: കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതിയുമായി ദളിത് കുടുംബം. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഗുഡിബണ്ഡെയിൽ കർണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ തഹസിൽദാറുടെ ഓഫീസിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റ് നടപടിയിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Read More

ഗന്ധദ ഗുഡിയ്ക്കായി പൂജ നടത്തി പുനീതിന്റെ ഭാര്യ

ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമ ‘​ഗന്ധദ ​ഗുഡി’യുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി. ഇന്നലെ മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അശ്വിനി ദർശനം നടത്തിയത്. സിനിമയുടെ സംവിധായകൻ അമോഗവർഷയും ഒപ്പമുണ്ടായിരുന്നു. ‘ഗന്ധദ ​ഗുഡി’യിൽ അഭിനയിക്കാൻ തീരുമാനിച്ച ദിവസം പുനീത് നിമിഷാംബ ക്ഷേത്രത്തിലെത്തി ചിത്രത്തിന്റെ വിജയത്തിനായി പ്രാർഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിനിയും ക്ഷേത്രത്തിൽ എത്തി പൂജകൾ നടത്തിയത്.

Read More

ക്ഷേത്രം സന്ദർശിച്ച ദിവസം മാംസം കഴിച്ചിട്ടില്ല; സിദ്ധരാമയ്യ

ബെംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രദർശനം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപിയുടെ ആക്രമണത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് സിദ്ധരാമയ്യ. ക്ഷേത്ര ദർശനം നടത്തിയപ്പോൾ താൻ മാംസം കഴിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രദർശനം നടത്തുമ്പോൾ എന്തു കഴിക്കണമെന്ന് ദൈവം നിർദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ നിലനിന്നു പോരുന്ന രീതിയിൽ താൻ മാറ്റം വരുത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മാംസാഹാരിയായ താൻ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സസ്യാഹാരമാണ് കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ മാംസം കഴിക്കാതെ പോകുന്നു, മറ്റു ചിലർ മാംസം കഴിച്ചു പോകുന്നു. പലയിടത്തും ദേവന്മാർക്ക് മാംസം സമർപ്പിക്കുന്നത് പോലും ആചാരമാണ്,…

Read More
Click Here to Follow Us