കേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില 

തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി. ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ…

Read More

മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിൽ പ്രവേശിക്കാതെ രാഹുൽ ഗാന്ധി

ബെംഗളൂരു: മത്സ്യം തൊട്ടതിന്റെ പേരിൽ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതെ മാറിനിന്ന് രാഹുൽ ഗാന്ധി. ഉഡുപ്പി ജില്ലയിലെ ഉച്ചില മഹാലക്ഷ്മി ക്ഷേത്രത്തിലാണ് രാഹുൽ അകത്ത് പ്രവേശിക്കാതിരുന്നത്. തുടർന്ന് ക്ഷേത്രപൂജാരിയും കമ്മിറ്റി അംഗങ്ങളും പുറത്തെത്തി രാഹുലിനെ സ്വീകരിക്കുകയായിരുന്നു. നേരത്തെ ഉടുപ്പി ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കൺവെൻഷനിൽ വച്ചാണ് ഒരു സ്ത്രീ രാഹുലിന് വലിയൊരു നെയ്മീൻ സമ്മാനിച്ചത്. മീനും കൈയിലേന്തി സ്ത്രീക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് രാഹുൽ മടങ്ങിയത്.

Read More

സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നത് വിസര്‍ജ്യം കലര്‍ന്ന മലിനജലത്തിൽ കഴുകിയ ഉണക്കമീൻ

ബെംഗളൂരു: മാഗ്ലൂരു തുറമുഖത്ത് വിസര്‍ജ്യം കലര്‍ന്ന മലിനജലമാണ് മീന്‍ കഴുകുന്നതിനായി ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടുകൾ. പിന്നീട് ഈച്ചയും, പ്രാണിയും നിറഞ്ഞ കല്‍ഭരണിയില്‍ ഉപ്പിട്ട് മീന്‍ പുരട്ടുകയും, നിലത്ത് തന്നെ ഇവയെ ഉണക്കുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നതും പൊതുവെ വൃത്തിഹീനമായ നിലയിലാണെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഉണക്കമീന്‍ എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. മാഗ്ലൂരുവില്‍ വിറ്റതിന് ശേഷം ബാക്കിയാകുന്ന അഴുകിയ മത്സ്യങ്ങളെ ചെറിയ വിലയ്ക്ക് കൊണ്ടുപോവുകയും പിന്നീട് ഉണക്കമീന്‍ ആക്കിമാറ്റുകയും ചെയ്യുന്നു. ചെറിയ യൂണിറ്റായി…

Read More

റോഡിലെ വെള്ളക്കെട്ടിൽ മീനുകളും എത്തി തുടങ്ങി 

ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവിലെ റോഡുകള്‍ വെള്ളക്കെട്ടിലായി. നഗരത്തിലെ മിക്ക റോഡുകളും ഇപ്പോള്‍ തോടുകള്‍ക്ക് സമാനമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം റോഡിന് നടുവില്‍ നിന്ന് പിടിച്ച സിങ്കാര മത്സ്യത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബെല്ലണ്ടൂരിലെ ഇക്കോസ്പേസിന് സമീപത്തെ റോഡില്‍ നിന്നാണ് മീന്‍ കിട്ടിയത്. ഉദ്യോഗസ്ഥര്‍ മീനും പിടിച്ച്‌ നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. അതേസമയം, തുടര്‍ച്ചയായ മഴയില്‍ നഗരത്തിലെ ജനജീവിതം താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് തുടര്‍ച്ചയായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ…

Read More

വില കുറഞ്ഞ മീൻ വേണ്ട! മുഖം തിരിച്ച് പെൻ​ഗ്വിൻ, തുപ്പിക്കളഞ്ഞ് നീർനായ വൈറൽ ആയി വീഡിയോ

ജപ്പാൻ: കോവിഡ് കാലവും ലോക്ക്ഡൗണും കൂടാതെ വിലക്കയറ്റമടക്കമുള്ള കാര്യങ്ങളാൽ ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും സാമ്പത്തിക പ്രതിസന്ധിക്ക് കോട്ടംതട്ടിയിട്ടുണ്ട്. ജനങ്ങൾ വളരെ കഷ്ടപ്പാടിലാണ് ഓരോ ദിനവും മുന്നോട് തള്ളിനീക്കുന്നത് എന്നാൽ ജനങ്ങൾ മാത്രമല്ല ജനങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന മൃ​ഗങ്ങളേയും ഇക്കാര്യങ്ങൾ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ തെളിവാണ് ജപ്പാനിൽ നിന്നുമുള്ള ഈ വൈറലായ വീഡിയോ. ജപ്പാനിലെ അക്വേറിയത്തിലുള്ള ചില പെൻഗ്വിനുകൾ വില കുറഞ്ഞ മത്സ്യം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോർട്ട്. വില കൂടിയ മത്സ്യങ്ങൾ കഴിച്ച് ശീലിച്ച അക്വേറിയത്തിലെ പെൻ​ഗ്വിനുകളും നീർനായകളുമെല്ലാം ഇപ്പോൾ…

Read More

കനത്ത മഴയിൽ മനുഷ്യർ ഉപേക്ഷിച്ച മാലിന്യങ്ങൾ കൂട്ടമായി ജലായശത്തിലേക്ക്; മത്സ്യങ്ങൾ ചത്തുപൊങ്ങി

ബെം​ഗളുരു; ബെലന്തൂർ തടാകത്തിന് സമീപത്തെ താത്ക്കാലിക ജലാശയത്തിലേക്ക് കനത്ത മഴയിൽ മാലിന്യങ്ങൾ കൂട്ടമായി ഒഴുകിയെത്തി. മാലിന്യം നിറഞ്ഞതിനെ തുടർന്ന് മീനുകൾ കൂട്ടമായി ചത്തുപൊങ്ങി ദുർ​ഗന്ധം വമിക്കുകയാണ്. കഴിഞ്ഞ വർഷവും ഇവിടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. കൂടാതെ നവീകരണം നടക്കുന്നതിനാൽ ബെലന്തൂർ തടാകത്തിലേക്കുള്ള മഴവെള്ള കനാലുകളെല്ലാം ചുറ്റുമുള്ള താത്ക്കാലിക ചാലിലേക്കാണ് വഴി തിരിച്ചു വിട്ടിരിയ്ക്കുന്നത്. സമയബന്ധിതമായി ഉദ്യോ​ഗസ്ഥർ തടാകം നവീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. അടിഞ്ഞുകൂടിയിരിയ്ക്കുന്ന ചെളി നീക്കം ചെയ്യാനും , മലിനജലം ശുദ്ധീകരിക്കാൻ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കാനുമുള്ള പദ്ധതി കഴിഞ്ഞ മാർച്ച് 30 വരെയാണ്…

Read More

മത്സ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കണം; മന്ത്രി കുമാരസ്വാമി

ബെം​ഗളുരു: കർണാടകയിൽ നിന്നുള്ള മത്സ്യത്തിന് വിലക്ക് ഏർപ്പെടുത്തിയത് നീകണമെന്ന് മന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു, ​ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ്ക്കാണ് കുമാരസ്വാമി കത്ത് നൽകിയത്.

Read More

സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ​ഗോവയിൽ വിലക്കില്ല; മന്ത്രി ദേശ്പാണ്ഡെ

മം​ഗളുരു: ​ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ​ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രിവ്യക്തമാക്കി. മാരകമായ അളവിൽ രാസവസ്തുക്കൾ കലർത്തിയ മീനുകളെ പിടികൂടാനാണ് പരിശോധന ഏർപ്പെടുത്തിയത്.

Read More

മാലിന്യ കൂമ്പാരമായി തടാകം; ചത്തുപൊങ്ങുന്ന മീനുകൾ നൊമ്പര കാഴ്ച്ചയാകുന്നു

ബെം​ഗളുരു: കൊമ്മ​ഗട്ട തടാകത്തിലെ മീനുകൾ ചത്തുപൊങ്ങുന്നത് പതിവാകുന്നു. കെങ്കേരി കൊമ്മ​ഗട്ട തടാകത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നത്. ഏകദേശം 37 ഏക്കറുള്ള തടാകത്തിനാണ് ഈ ദുർ​ഗതി. സമീപത്തുള്ള പ്രദേശങ്ങളിലെ വ്യവസായ മാലിന്യങ്ങൾ നേരിട്ട് തടാകത്തിലേക്ക് തള്ളുന്നതാണ് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹൈവേയോട് ചേർന്ന് കിടക്കുന്ന തടാകത്തിൽ അറവ് മാലിന്യങ്ങളടക്കംതള്ളുന്നതും പതിവ് കാഴ്ച്ചയാണ്.

Read More
Click Here to Follow Us