സ്റ്റാർ ആയി തക്കാളി; 2000 ബോക്സ് തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക് 

ബെംഗളൂരു: അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. ഒപ്പത്തിനൊപ്പം ഇഞ്ചിയും ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് സംസ്ഥാനത്തെ കർഷകർ. കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. പ്രഭാകർ ഗുപ്തയെന്ന കർഷകൻ ആണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെ ഉടമസ്ഥതയിൽ ബേതമംഗലയിൽ 40 ഏക്കർ കൃഷി ഭൂമിയുണ്ട്. രണ്ട് വർഷം മുമ്പ് 15 കിലോ ഗ്രാം തൂക്കമുള്ള തക്കാളി…

Read More

കേരളത്തിൽ മത്തിയ്ക്ക് പൊള്ളും വില 

തിരുവനന്തപുരം : മീൻ ക്ഷാമത്തെ തുടർന്നു വില കുത്തനെ ഉയർന്നു . ഒരു കിലോഗ്രാം അയലയ്ക്കു 180 മുതൽ 200 രൂപ വരെ ഹാർബറിൽ വില വന്നു. മാർക്കറ്റിൽ 280 രൂപയും. ചാളയുടെ വില കിലോഗ്രാമിനു 400 രൂപയായി. ചെമ്മീൻ 260 മുതൽ 300 രൂപ വരെ. കഴിഞ്ഞ ദിവസം അഴീക്കോടു നിന്നു കടലിൽ ഇറങ്ങിയ ഒരു വള്ളത്തിനു ചാളയിൽ 30 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പ്രതീക്ഷയിൽ ഇന്നലെ കടലിൽ ഇറങ്ങിയ വള്ളങ്ങളാണു ഇന്ധന വില പോലും ലഭിക്കാതെ തിരികെ എത്തിയത്. കാലവർഷത്തിൽ…

Read More

പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് പിന്നാലെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 10 രൂപ ഉണ്ടായിരുന്നു. തക്കാളിയുടെ നിലവിലെ വില 25 മുതൽ 30 വരെ ഉയർന്നു. ബീൻസ് 70-90 രൂപയും കാരറ്റിനു 90-110 രൂപയും ഉരുളകിഴങ്ങിന് 30-40 രൂപയും വില വർദ്ധിപ്പിച്ചു. ചീര കൃഷി മഴയിൽ നശിച്ചതിനെ തുടർന്ന് ഒരു കെട്ടിന് 10 രൂപ ഉണ്ടായിരുന്ന ചീര 30 രൂപയായി ഉയർന്നു. പൂജ സീസൺ വരുന്നതോടെ ഇനിയും വില വർദ്ധിപ്പിക്കാൻ ആണ് സാധ്യത.

Read More

വേനലും റംസാനും ഒരുമിച്ച്, മത്സരിച്ച് പഴവിപണി

ബെംഗളൂരു: വേനലും റംസാനും ഒരുമിച്ച് എത്തിയതോടെ തിരക്കൊഴിയാതെ നഗരത്തിലെ പഴവിപണി. നിരവധി ആളുകൾ മാർക്കറ്റിലേക്ക് ദിവസേനെ എത്തുന്നുണ്ടെന്ന് കച്ചവടക്കാർ. സ്വദേശി – വിദേശി പഴങ്ങളുടെ മത്സരമാണ് വിപണിയിൽ എന്നു പറയാം. നാഗ്പൂർ ഓറഞ്ചിനോട് മത്സരിച്ച് മൊറോക്കോ ഓറഞ്ചും, കശ്മീർ ആപ്പിളിനോട് മത്സരിച്ച് ഗ്രീൻ ആപ്പിളും കച്ചവടം പൊടി പൊടിക്കുകയാണ്. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷക്കാലം പഴം, പച്ചക്കറി വില്പന ഇടിഞ്ഞതിന്റെ ആഘാതത്തിൽ ആയിരുന്നു കച്ചവടക്കാർ. ഇത്തവണ റംസാൻ തുടക്കത്തിൽ തന്നെ കച്ചവടം സജീവമായതോടെ ആശ്വാസത്തിൽ ആണ് വ്യാപാരികൾ. നിലവിൽ ചില പഴങ്ങളുടെ വില…

Read More

പൂക്കളുടെ രാജ്ഞിക്ക് ആവശ്യക്കാർ ഏറുന്നു.

ബെംഗളൂരു: മുൻകാല റെക്കോഡുകൾ തകർത്ത് ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ റോസാപ്പൂക്കൾ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഒപ്പം ഈ വാലന്റൈൻസ് ഡേയ്‌ക്കും റോസാപൂക്കൾക്കായുള്ള ആവശ്യക്കാർ ഒട്ടും കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കൊവിഡ്-19 മൂലം കഴിഞ്ഞ രണ്ട് വർഷമായി നഷ്ടം നേരിട്ട ബെംഗളൂരുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള പൂക്കൃഷിക്കാർക്ക് ഈ വർഷം ജാക്ക്പോട്ടാണ് അടിച്ചിരിക്കുന്നത്. റോസാപൂക്കളുടെ പീക്ക് സീസണ് ഫെബ്രുവരി ഒമ്പതാം തീയതിയാണ് ആരംഭിക്കുന്നതെങ്കിലും , നീണ്ട തണ്ടുള്ള താജ്മഹൽ ഇനം റോസാപൂക്കൾ അതിന് മുൻപേ തന്നെ ഒന്നിന് 30 രൂപ നിരക്കിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്.…

Read More

മാർക്കറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ ബിബിഎംപി വ്യാപാരികളെ മാറ്റുന്നു.

MARKET VENDERS SHOP

ബെംഗളൂരു: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാൻ കെആർ, കലാശിപാളയ മാർക്കറ്റുകളിൽ നിന്നുള്ള വ്യാപാരികളെ മാറ്റാൻ ബിബിഎംപി ഉത്തരവിട്ടു. അതിനായി രണ്ട് ദിവസം മുമ്പ്, ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) മാർക്കറ്റ് വിഭാഗം വ്യാപാരികളെ മാറ്റാൻ നിർദ്ദേശിക്കുകയും വ്യാപാരികളുടെ അസോസിയേഷനിൽ നിന്ന് സഹകരണം ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് -19 സാങ്കേതിക ഉപദേശക സമിതിയും (ടിഎസി) ചില വ്യാപാരികളെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മാറ്റാൻ ശുപാർശ ചെയ്തിരുന്നു. അതിനായി മാറ്റിയ മറ്റ് കച്ചവടക്കാരെ ഉൾക്കൊള്ളുന്നതിനായി ഈ മാർക്കറ്റുകൾക്ക് ചുറ്റുമുള്ള ബൈലെനുകളും തുറന്ന സ്ഥലങ്ങളും ബിബിഎംപി…

Read More

കെ.ആർ മാർക്കറ്റ് അടച്ചു; പച്ചക്കറി വിലയിൽ വർദ്ധന.

ബെം​ഗളുരു; കോവിഡ് രോഗികളുടെ എണ്ണം ഉയന്നതിനെ തുടർന്ന്, കെ.ആർ. മാർക്കറ്റിലും കലാശിപാളയയിലും വീണ്ടും ലോക്‌ഡൗൺ പ്രാബല്യത്തിൽവന്നതോടെ നഗരത്തിലെ പച്ചക്കറിവില കുതിച്ചുയരുകയാണ്. കൂടാതെ കഴിഞ്ഞദിവസം മാർക്കറ്റിൽ 10 രൂപയ്ക്ക് ലഭിച്ച തക്കാളി ചെവ്വാഴ്ച തെരുവുകച്ചവടക്കാൻ 30 രൂപയ്ക്കാണ് വിറ്റഴിച്ചത്, ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു. കൂടാതെ മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു. ഇതോടെ പച്ചക്കറി ലഭ്യതയിലും കുറവുണ്ടായി. വരുംദിവസങ്ങളിലും പച്ചക്കറിവില വർധിക്കുമെന്നാണ് സൂചന. എന്നാൽ അതേസമയം കെ.ആർ. മാർക്കറ്റിൽ വീണ്ടും ലോക്‌ഡൗൺ വന്നതോടെ തെരുവുകച്ചവടക്കാരും ചുമട്ടുതൊഴിലാളികളും മൊത്തക്കച്ചവടക്കാരും…

Read More
Click Here to Follow Us