തക്കാളി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബജറ്റ് 

തിരുവനന്തപുരം: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതല്‍ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില. ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം. മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍…

Read More

പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: കർണാടകത്തിൽ പച്ചക്കറികൾക്ക് വില കുതിക്കുന്നു. കനത്തമഴയിൽ വ്യാപക കൃഷിനാശം ഉണ്ടായതോടെയാണ് പച്ചക്കറി വില വർധന രൂക്ഷമായത്. മുൻപ് തക്കാളിക്ക് 15 രൂപയായിരുന്നു ഇപ്പോൾ 45 രൂപയായി ഉയർന്നു. മുരിങ്ങയ്ക്ക വില 50 രൂപയിൽനിന്ന് 150 രൂപയായി ഉയർന്നു. സാധാരണ ദസറ ഉത്സവസമയത്ത് പച്ചക്കറിവില ക്രമാതീതമായി ഉയരാറുണ്ടെങ്കിലും രണ്ടാഴ്ച മുമ്പ് തന്നെ ഈ നിലയിലെത്തിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പച്ചക്കറിക്കായി നേരത്തേ 500 രൂപ ചെലവാക്കിയ ഇടത്ത് 1000 രൂപയിലധികം വേണമെന്ന സ്ഥിതിയാണെന്ന് ആളുകൾ പറയുന്നു .പാലക്, ഉലുവ തുടങ്ങിയവയ്ക്കും ആപ്പിൾ, ഓറഞ്ച് തുടങ്ങി പഴങ്ങൾക്കും…

Read More

പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് പിന്നാലെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 10 രൂപ ഉണ്ടായിരുന്നു. തക്കാളിയുടെ നിലവിലെ വില 25 മുതൽ 30 വരെ ഉയർന്നു. ബീൻസ് 70-90 രൂപയും കാരറ്റിനു 90-110 രൂപയും ഉരുളകിഴങ്ങിന് 30-40 രൂപയും വില വർദ്ധിപ്പിച്ചു. ചീര കൃഷി മഴയിൽ നശിച്ചതിനെ തുടർന്ന് ഒരു കെട്ടിന് 10 രൂപ ഉണ്ടായിരുന്ന ചീര 30 രൂപയായി ഉയർന്നു. പൂജ സീസൺ വരുന്നതോടെ ഇനിയും വില വർദ്ധിപ്പിക്കാൻ ആണ് സാധ്യത.

Read More

കൈപൊള്ളിച്ച് പച്ചക്കറി വില; കുത്തനെ ഉയരുന്നു

ബെം​ഗളുരു; വീണ്ടും പച്ചക്കറി വില ബെം​ഗളുരുവിൽ കുത്തനെ ഉയരുന്നു, കനത്ത മഴയിൽ കൃഷിക്ക് നേരിട്ട തിരിച്ചടിയാണ് വില ഉയരാൻ കാരണം. തക്കാളിയുടെ വില കുത്തനെ ഉയർന്ന രീതിയിൽ സവാളയുടെ വിലയും ഉയരുകയാണ്. 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നിരുന്നു. കൂടാതെ തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 25-30 രൂപ ഉണ്ടായിരുന്ന സവാളയുടെ വില 40-50 ആയി ഉയർന്നു, സർക്കാരിന്റെ…

Read More

നിവൃത്തിയില്ലാതെ പച്ചക്കറി വഴിയിൽ തള്ളി കർഷക പ്രതിഷേധം

ബെം​ഗളുരു: വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകർ പച്ചക്കറികൾ വഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ച. ബണ്ടി പാളയത്തെ എപിഎംസി ഒാഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. പച്ചമുളക്, വെണ്ടയ്ക്ക, കോളിഫ്ലവർ, വെള്ളരി, തക്കാളി എന്നിങ്ങനെ ടൺ കണക്കിന് വസ്തുക്കളാണ് കർഷകർ നിവൃത്തിയില്ലാതെ റോഡിൽ ഉപേക്ഷിച്ചത്. പ്രതിഷേധം കാണാനെത്തിയവർക്കും പച്ചക്കറി സൗജന്യമായി നൽകി. .

Read More
Click Here to Follow Us