ബെംഗളൂരു – കോഴിക്കോട് ആദ്യ സർവീസ് ഹൗസ് ഫുള്ളായി ആരംഭിച്ച് നവകേരള ബസ്; വാതിൽ കേടായി കന്നിയാത്രയിൽ കല്ലുകടി

കോഴിക്കോട്: നവകേരള ബസിന്റെ ബം​ഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ​ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്.

ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാൽ യാത്ര തുടങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ഹൈഡ്രോളിക് ഡോർ കേടായത് യാത്രിയിൽ ചെറിയ കല്ലുകടിയായി.

ബസിന്റെ ഡോർ ഇടയ്ക്ക് തനിനെ തുറന്നു വരാൻ തുടങ്ങി. കാറ്റ് ശക്തമായി അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

തുടർന്ന് യാത്രക്കാരുടെ സഹായത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ചാണ് യാത്ര തുടർന്നത്. പിന്നീട് ബത്തേരി ഗ്യാരേജിലെത്തി തകരാര്‍ പരിഹരിച്ച ശേഷം യാത്ര തുടര്‍ന്നു.

26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. നാല് മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts