പ്രജ്വൽ രേവണ്ണ മസ്കറ്റിൽ ; ഉടൻ കീഴടങ്ങില്ലെന്ന് സൂചന

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡനാരോപണക്കേസിന് പിറകെ രാജ്യം വിട്ടിരുന്നു. ഇയാള്‍ ഉടൻ കീഴടങ്ങുകയില്ല. ജർമനിയിലേക്ക് കടന്ന പ്രജ്വല്‍ ഒമാനിലെ മസ്കറ്റില്‍ ഇന്ന് പുലർച്ചെ തിരിച്ചെത്തിയിട്ടുണ്ട്. ഹാസൻ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ മൂന്നാംഘട്ട പോളിംഗ് ചൊവ്വാഴ്ചയാണ്. മൂന്നാംഘട്ട പോളിങ്ങിന് ശേഷം കീഴടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. സഖ്യകക്ഷിയായ ബി.ജെ.പി. കൂടി പ്രജ്വലിനെതിരെ ഗുരുതര ലൈംഗിക പീഡന പരാതി ഉയർന്നതോടെ പ്രതിരോധത്തിലായിരുന്നു.

Read More

ബിജെപി നേതാവ് ഗുണ്ടായിസക്കാരനും മാത്‍സ്യം കഴിക്കുന്നയാളുമെന്ന് കങ്കണ 

ബെംഗളൂരു: പാര്‍ട്ടി നേതാവിന്റെ പേരുമാറ്റിപ്പറഞ്ഞ് പുലിവാലു പിടിച്ച്‌ ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന നടി കങ്കണ റണാവത്ത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവിനെ വിമര്‍ശിക്കവെയാണ് കങ്കണക്ക് ആളുമാറിയത്. ബി.ജെ.പി നേതാവായി തേജസ്വി സൂര്യയുടെ പേരാണ് തേജസ്വി യാദവിനു പകരം കങ്കണ പറഞ്ഞത്. തേജസ്വി സൂര്യ ഗുണ്ടായിസവുമായി നടക്കുന്നയാളും മത്സ്യം കഴിക്കുന്ന വ്യക്തിയുമാണെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണയുടെ നാക്കുപിഴയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു മറുപടിയായി ആരാണ് ആ സ്ത്രീ എന്നാണ് തേജസ്വി യാദവ് ചോദിക്കുന്നത്. ബംഗളൂരു സൗത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്…

Read More

മലയാളി കുടുംബത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച 3 പേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: കുടകില്‍ മലയാളി കുടുംബത്തെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പുല്‍പ്പള്ളി ക്വട്ടേഷൻ സംഘത്തിലെ മൂന്നു പ്രതികള്‍ കൂടി പോലീസിന്‍റെ പിടിയില്‍. പുല്‍പ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു ക്വട്ടേഷൻ സംഘം കുടകില്‍ എത്തി കഴിഞ്ഞ മാസമാണ് ആക്രമണം നടത്തിയത്. 16 വർഷമായി സോമവാർപ്പേട്ട അബുൻ ഗട്ടയില്‍ താമസിച്ച്‌ കൃഷി ചെയ്തുവരുന്ന പുല്‍പ്പള്ളിക്കാരായ നടക്കുഴക്കല്‍ ജോസ് (77) , മകൻ സാബു (48 ) എന്നിവരെ ആക്രമിച്ച്‌ വീട്ടില്‍ അതിക്രമിച്ചു കയറി ഒൻപതു ലക്ഷം രൂപ തട്ടിയെടുത്തു. സാബുവിനെയും പിതാവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം 90 കിലോമീറ്റർ ദൂരെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട്…

Read More

കോവിഡ് വാക്സിൻ വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ബെംഗളൂരു : കോവിഡ് വാക്സിൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ ആക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വാക്സിൻ സ്വീകരിച്ച ആരോഗ്യമുള്ള ഒട്ടേറെ ചെറുപ്പക്കാർക്ക് ഹൃദയാഘാതമുണ്ടാവുകയാണ്. ബി.ജെ.പി.ക്ക് 52 കോടിരൂപ സംഭാവന നൽകിയ കമ്പനിയാണ് കോവിഡ് വാക്സിൻ നിർമിച്ചതെന്നും കോവിഡ് വാക്സിനും ഇലക്ടറൽ ബോണ്ട് വിഷയവും ബന്ധപ്പെടുത്തി പ്രിയങ്ക ആരോപിച്ചു. ദാവണഗെരെയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്കാഗാന്ധി. നന്നായി ശരീരം സംരക്ഷിക്കുകയും നല്ല ആരോഗ്യവുമുള്ള ചെറുപ്പക്കാർക്ക് ഹൃദയാഘാതമുണ്ടാവുകയാണ്. ഇതിന് കാരണം വാക്സിനാണ്. മോദിക്ക് 52 കോടി രൂപ സംഭാവനകൊടുത്ത കമ്പനിയാണ് എല്ലാ വാക്സിനുകളും…

Read More

സുരേഷ് ഗോപി ‘മരിച്ച നിലയിൽ’ പ്രമുഖ മാധ്യമം നൽകിയ റിപ്പോർട്ട്‌ ഇങ്ങനെ!!!

തിരുവനന്തപുരം; സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ വാര്‍ത്തയക്കൊപ്പം ടൈംസ് നൗ നല്‍കിയത് നടൻ സുരേഷ് ഗോപിയുടെ ചിത്രം. രണ്ടുദിവസമായി കാണാനില്ലാതിരുന്ന ജയകുമാറിനെ സ്വന്തം വീടിന് പിറകില്‍ കൈകാലുകള്‍ കെട്ടി കത്തിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. താന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിന് നങ്കുനേരി കോണ്‍ഗ്രസ് എംഎല്‍എ റൂബി മനോഹരന്‍ ഭീഷണിപ്പെടുത്തുന്നതായി ജയകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു.

Read More

സെക്‌സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും; കുമാരസ്വാമി

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം ഭാവിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മാറുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ എച്ച് ഡി കുമാരസ്വാമി. സെക്‌സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും. സമീപഭാവിയില്‍ തന്നെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകും. എന്നാല്‍ ഇതെങ്ങനെ സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുമാരസ്വാമി പറഞ്ഞു. ലൈംഗിക വീഡിയോ വിവാദം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെയോ, ബിജെപി മുന്നണിയുമായിട്ടുള്ള ബന്ധത്തെയോ ബാധിക്കില്ല. ഹാസനില്‍ പ്രജ്വല്‍ വിജയിക്കും. വിവാദം മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല. അതേസമയം വിവാദമുണ്ടായത്…

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് സ്പെഷ്യൽ സെർവീസുമായി ബിഎംടിസി 

ബെംഗളൂരു: ഐ.പി.എല്‍ പ്രമാണിച്ച്‌ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ബി.എം.ടി.സി സ്പെഷല്‍ സർവീസുകള്‍ നടത്തുന്നു. മേയ് 12,18 തീയതികളിലാണ് സർവിസുകളുണ്ടാവുക. കടുകോഡി (എസ്.ബി.എസ് 1 കെ), സർജാപൂർ (ജി 2), ഇലക്‌ട്രോണിക്‌സ് സിറ്റി (ജി 3), ബന്നാർഘട്ട നാഷനല്‍ പാർക്ക് (ജി 4), കെംഗേരി കെ.എച്ച്‌.ബി ക്വാർട്ടേഴ്‌സ് (ജി 6), ജനപ്രിയ ടൗണ്‍ഷിപ് (മഗഡി റോഡ്) (ജി 7), യെലഹങ്ക ഫിഫ്ത്ത് ഫേസ് (ജി 9), ആർ.കെ ഹെഗ്‌ഡെ നഗർ (ജി 10), ബഗലൂർ (ജി 11), ഹൊസക്കോട്ട് (317 ജി), ബന്നശങ്കരി (13) എന്നിവിടങ്ങളില്‍ നിന്നാണ്…

Read More

സംസ്ഥാനത്ത് ഒമ്പതുവരെ ജാഗ്രത നിർദേശം

ബെംഗളൂരു : സംസ്ഥാനത്ത് മേയ് ഒമ്പതുവരെ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ആറു ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ബെലഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പാൾ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. താപനില 46 ഡിഗ്രിക്ക് മുകളിലേക്ക് പോകാനുള്ള സാധ്യതയുള്ളതായി സംസ്ഥാന പ്രകൃതിദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ഡ്യ, റായ്ചൂരു, കലബുറഗി, യാദ്ഗീർ എന്നീ ജില്ലകളിൽ താപനില 46 ഡിഗ്രി കടന്നിരുന്നു.

Read More

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പോലീസിനെ ആക്രമിച്ച രക്ഷപെടാൻ ശ്രമം; വെടിവെച്ച് വീഴ്ത്തി പോലീസ്

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാലിൽ വെടിവെച്ച് വീഴ്ത്തി. ഹുബ്ബള്ളി സുന്ദഗട്ടി സ്വദേശി സദ്ദാം ഹുസൈനെ (19)യാണ് നവനഗര പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി പ്രതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ കത്തി ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ ധാർവാഡ് വിദ്യാഗിരി പോലീസ് ഇൻസ്‌പെക്ടർ സംഗമേഷിനും കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനും പരിക്കേറ്റു. പ്രതി അക്രമാസക്തനായ ഉടനെ പോലീസ് കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ സദ്ദാമിനെ ഹുബ്ബള്ളി കിംസ്…

Read More

പ്രജ്വല്‍ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന

ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വല്‍ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇപ്പോള്‍ ദുബായിലുള്ള പ്രജ്വല്‍ രേവണ്ണ മംഗളൂരു വിമാനത്താവളത്തില്‍ വന്ന് കീഴടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മ്യൂണിക്കില്‍ നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ ആണ് പ്രജ്വല്‍ എത്തിയത്. അവിടെ നിന്ന് മംഗളുരുവിലേക്ക് പ്രജ്വല്‍ എത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ മംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ പ്രത്യേകാന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയില്‍ എടുക്കും. അതേ സമയം ഇന്നലെ അറസ്റ്റിലായ ജെഡിഎസ് എംഎല്‍എ എച്ച്‌ ഡി രേവണ്ണക്കെതിരെ 1996 ല്‍ ഇംഗ്ലണ്ടിലും പീഡനപരാതിയെന്ന…

Read More
Click Here to Follow Us